Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനന്മ നിറഞ്ഞൊരു നാട് :...

നന്മ നിറഞ്ഞൊരു നാട് : ഇമറാത്ത്...

text_fields
bookmark_border
നന്മ നിറഞ്ഞൊരു നാട് : ഇമറാത്ത്...
cancel

ദുബൈ: അന്നവും അഭയവും നൽകിയ നാട് ദേശീയദിന ആഘോഷങ്ങളിൽ മുഴുകുമ്പോൾ ആശംസകളുമായി പ്രവാസി മലയാളികളും. നിറമുള്ള ജീവിതം നൽകിയ യു.എ.ഇക്ക് ഗാനോപഹാരത്തിലൂടെയാണ് ഇൗ പ്രവാസിക്കൂട്ടം ആശംസയറിക്കുന്നത്. നന്മ നിറഞ്ഞൊരു നാട് ഇമറാത്ത്.....എന്നു തുടങ്ങുന്ന പല കോണുകളിൽ നിന്ന് പലായനം ചെയ്തെത്തിയ പ്രവാസികളെ ചേർത്തുപിടിച്ച നാടിനുള്ള സ്നേഹത്തിൽ ചാലിച്ച സമ്മാനമാണ്. എല്ലാ ദേശീയദിനങ്ങളിലും വ്യത്യസ്തമായ കലാസൃഷ്​ടിയിലൂടെ ഇമാറാത്തി​െൻറ സ്നേഹം വാഴ്ത്തുന്ന അഫ്സൽ മിഖ്​ദാദും സംഘവുമാണ് ഒരാഴ്ച കൊണ്ട് ഇമ്പമേറിയ പാട്ടൊരുക്കിയത്. ലോകത്തിലെ 200ൽപ്പരം രാജ്യങ്ങളിലെ പൗരന്മാർ സന്തോഷത്തോടെ ജീവിക്കുന്ന ഇമാറാത്തിനെ പല പുഴകൾ ചേർന്നൊഴുകുന്ന സ്നേഹസാഗരമാക്കി, മിഖ്ദാദ് വരികളിലൂടെ മാറ്റിയപ്പോൾ ഹാഷിം ജമാലുദ്ദീനാണ് സംഗീതമൊരുക്കിയത്. ഇവരുടെ മക്കളായ നൂറുൽ ഹുദ, ഹദിയ, ഫൈഹ, മൻഹ എന്നിവരാണ് പാടിയത്. നസീർ മാടവനയുടെ നേതൃത്വത്തിലാണ് ഓർക്കസ്​ട്ര.

കോസ്റ്റ്യും ഉൾപെടെയുള്ള കാര്യങ്ങൾക്ക് സഹായിയായത് അഫ്സലി​െൻറ ഭാര്യ ഹസീനയായിരുന്നു. കഴിഞ്ഞ തവണ സഹിഷ്ണുത വർഷം ആചരിച്ച യു.എ.ഇയുടെ ദേശീയദിനത്തിന് വഹ്ദ എന്ന പേരിൽ ഫുജൈറയിലെ സെൻറ് മേരീസ് സ്കൂളിലെ കുട്ടികളെ അണിനിരത്തി വീഡിയോ ആൽബം ചെയ്തിരുന്നു. പല രാജ്യങ്ങളിലെ കുട്ടികളാണ് ഇതിൽ പങ്കാളികളായത്. മുൻവർഷങ്ങളിലും ദേശീയദിനത്തിൽ സംഘത്തിെൻറ സംഭാവനയുണ്ടായിരുന്നു.

ലോക്​ഡൗണിൽ ബാച്ചിലർ റൂമിലെ അന്തേവാസികളെ അഭിനേതാക്കളാക്കി രണ്ടു ടെലിഫിലിമുകളും അഫ്സൽ മിഖ്ദാദ് സംവിധാനം ചെയ്തിരുന്നു. പ്രവാസിലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമകൾ ലക്ഷക്കണക്കിന് പേരാണ് കണ്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EMIRAT
News Summary - A land full of goodness: Emirat
Next Story