ഗോ കൈറ്റിനൊപ്പം പട്ടം പോലൊരു യാത്ര
text_fieldsയാത്രകൾ എപ്പോഴും സ്വാതന്ത്ര്യത്തിന്റെ വിശാലമായ അനുഭവം സമ്മാനിക്കുന്നതാകണം. എന്നാൽ, പലർക്കും ഈ അനുഭൂതി യാത്ര ആരംഭിക്കുന്നതിന് ഏറെ മുമ്പേ തന്നെ ഇല്ലാതായിട്ടുണ്ടാകും. രേഖകളടക്കം കടലാസു പണികൾ ശരിയാക്കുന്ന തത്രപ്പാട് കാത്തിരിപ്പിന്റെ സുഖം നഷ്ടപ്പെടുത്തും. വിസ, അപ്രൂവൽ, സമയക്രമം എന്നിങ്ങനെയുള്ള ആധികൾക്കൊപ്പം ‘ഞാൻ വല്ലതും മറന്നുപോയോ’ എന്ന ആശങ്ക കൂടിയുണ്ടാകും. അഥവാ, പരിപാടി പ്ലാൻ ചെയ്യുകയെന്ന സമ്മർദം യാത്രയുടെ സന്തോഷം തന്നെ കെടുത്തിക്കളയും. യാത്രകളുടെ രസം കൊല്ലിയാകുന്ന ഇത്തരം അനുഭവങ്ങൾ മാറ്റിയെടുക്കുകയാണ് ‘ഗോ കൈറ്റ് ട്രാവൽസ് ആൻഡ് ടൂർസി’ന്റെ ലക്ഷ്യം. ഒരു പട്ടം പറത്തുന്ന ആലസ്യത്തിൽ യാത്രകൾ പൂർത്തിയാക്കാൻ കഴിയുന്ന രീതിയിലാണ് ‘ഗോ കൈറ്റി’ൽ യാത്രകൾ രൂപകൽപന ചെയ്തിരിക്കുന്നത്. യാത്ര ചെയ്യുന്നവന് സ്വതന്ത്രമായി പറക്കാനാകണം. പുറം കാഴ്ചകൾ ആസ്വദിക്കണം. സഞ്ചാരം അനുഭവവേദ്യമാകണം. അതിന്റെ അനുഭൂതിയിൽ നിറഞ്ഞുനിൽക്കണം. അതിന് ‘ഗോ കൈറ്റ്’ എന്തു ചെയ്യും? ഭദ്രമായി, അദൃശ്യമായി, ഉത്തരവാദിത്തത്തോടെ ആ ചരട് മുറുകെ പിടിച്ച് അവർ കൂടെയുണ്ടാകും. പിന്നാമ്പുറത്ത് ഓരോ വിഷയവും അവർ കൈകാര്യം ചെയ്യും. അങ്ങനെ യാത്ര സുരക്ഷിതവും സുഖപ്രദവും ആധിയില്ലാത്തതുമാക്കും. ഈ ലളിതമായ വിശ്വാസമാണ് ‘ഗോ കൈറ്റി’ന്റെ അടിത്തറ.
2008ൽ പറന്നുയർന്ന പട്ടം
‘ഗോ കൈറ്റി’ന്റെ കഥ തുടങ്ങുന്നത് 2008ലാണ്. ഒറ്റ ഓഫീസും രണ്ട് ജീവനക്കാരുമായി 18കാരനായ സൈദ് അമീൻ കമ്പനി തുടങ്ങുന്നത് അന്നാണ്. വിപുലീകരണത്തിന് അത്ര തിടുക്കമൊന്നുമില്ലാതെ, കച്ചവടം വലുതാകണമെന്ന അത്യാഗ്രഹങ്ങളില്ലാതെ ഒരു നാന്ദി. പക്ഷേ, കാഴ്ചയും കാഴ്ചപ്പാടും കൃത്യമായിരുന്നു: യാത്രക്കാരന് സ്വാതന്ത്ര്യത്തോടെ യാത്ര ചെയ്യാനാകണം, ഇതിന്റെ ഉത്തരവാദിത്തം എപ്പോഴും കമ്പനിക്കാകണം.
ഇതേ മനസ്സും ചിന്തമാണ് ‘ഗോ കൈറ്റി’നെ ഇന്നും നിർവചിക്കുന്നത്. യഥാർഥത്തിൽ, ‘ഗോ കൈറ്റി’ൽ ആദ്യമായി രജിസ്റ്റർ ചെയ്ത കസ്റ്റമറുടെ പേര് ഇപ്പോഴും അതിന്റെ സംവിധാനത്തിൽ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. ഓരോ യാത്രയുടെയും ആരംഭസ്ഥാനം വിശ്വാസമാണെന്നും കമ്പനി എത്ര വളർന്നാലും അത് വിസ്മരിച്ചുപോകരുതെന്നുമുള്ള ലളിതമായ ഓർമപ്പെടുത്തലാണത്. 2008ൽ കോഴിക്കോട് ഒറ്റ ഓഫീസ് സ്റ്റാർട്ടപ്പായി ചെറുതായി തുടങ്ങിയ സ്ഥാപനമിന്ന് യാത്രയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും സമ്പൂർണ പരിഹാരങ്ങളുമായി, ഉപഭോക്ത സംതൃപ്തിക്കായി ഉറച്ച പ്രതിബദ്ധതയുള്ള പടർന്നുനിൽക്കുന്ന ഒരു ആഗോള ബ്രാൻഡാണ്. ഇന്ന് ‘ഗോ കൈറ്റ് ട്രാവൽ ആൻഡ് ടൂർസ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ അമീന്റെ കാഴ്ചപ്പാട് ലോകമൊട്ടുക്കും യാത്ര ഇഷ്ടപ്പെടുന്ന എണ്ണമറ്റ വ്യക്തികൾക്ക് സഞ്ചാരം ലളിതവും ഹൃദ്യവുമാക്കിയിരിക്കുന്നു. ആരംഭ കാലം മുതൽ ‘ഗോ കൈറ്റ്’ പതിയെ വളർന്ന് യു.എ.ഇ, ഒമാൻ, ഇന്ത്യ എന്നിങ്ങനെ വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ട്രാവൽ ബ്രാൻഡാണ്. 20 ശാഖകളിലായി 450ലേറെ ജീവനക്കാർ അതിനു കീഴിൽ പ്രവർത്തിക്കുന്നു.
ഇന്നും ഓഫീസുകൾ പ്രധാനം
ഡിജിറ്റലിലേക്ക് ചുരുങ്ങിയ യാത്ര പ്ലാറ്റ്ഫോമുകൾ വാഴുന്ന കാലത്തും ആത്മവിശ്വാസത്തോടെ ബോധപൂർവം ‘ഗോ കൈറ്റ്’ ഒരു തീരുമാനമെടുത്തു: ഓഫീസുകൾ നിലനിർത്തണമെന്ന്. യാത്രക്കാവശ്യമായ പിന്തുണ നൽകുന്നതിന് യഥാർഥത്തിൽ ഒരു സ്ഥാപനം വേണമെന്ന് കമ്പനി വിശ്വസിക്കുന്നു. ആസൂത്രണം ചെയ്യാനും സംശയം തീർക്കാനും വ്യക്തത വരുത്താനുമൊക്കെയായി ഉപഭോക്താക്കൾക്ക് സന്ദർശിക്കാവുന്ന ഓഫീസുകളുണ്ടാകണം. ‘ഗോ കൈറ്റി’ന്റെ കാഴ്ചപ്പാടിൽ യാത്ര ഒരു ഇടപാട് മാത്രമല്ല. അതൊരു ഉത്തരവാദിത്തമാണ്. ഉത്തരവാദിത്തം പൂർണമാകാൻ എപ്പോഴും ഭൗതികമായ ഒരു വിലാസം ഉണ്ടാകണം.
അതേസമയം, ഓൺലൈനായും ഗോ കൈറ്റ് പ്രവർത്തിക്കുന്നു. ഓഫീസ് സംവിധാനത്തിലോ ഫോണിൽ ബന്ധപ്പെട്ടോ എങ്ങനെയും പരിമിതികളോ തടസ്സങ്ങളോ ഇല്ലാതെ ഉപഭോക്താവിന് എളുപ്പത്തിൽ ബന്ധപ്പെടാവുംവിധമാണ് ‘ഗോ കൈറ്റ്’ പ്രവർത്തിക്കുന്നത്.
യാത്രയിലുടനീളം പിന്തുണ
‘ഗോ കൈറ്റി’ന് സേവനമെന്നത് വിമാനം പറന്നുയരുന്നതോടെ അവസാനിക്കുന്ന ഒന്നല്ല. തങ്ങൾ വഴി യാത്ര ചെയ്യുന്ന ഓരോ ഉപഭോക്താവിനും യാത്രയിലുടനീളം 24 മണിക്കൂറും പ്രവർത്തിക്കുന്ന ബന്ധപ്പെടാവുന്ന ഒരു വ്യക്തിയുണ്ടാകുമെന്ന് ഗോ കൈറ്റ് ഉറപ്പുനൽകുന്നു. ലക്ഷ്യം എവിടെയായാലും, ടൈം സോണും സാഹചര്യവും വിത്യാസപ്പെട്ടാലും ‘ഗോ കൈറ്റി’ലെ ഒരാൾ വിളിപ്പുറത്തുണ്ടാകും. യാത്രക്ക് ഓഫീസ് സമയമെന്ന പരിമിതിയില്ലെങ്കിൽ ‘ഗോ കൈറ്റി’നും അതുണ്ടാകരുതല്ലോ. പിന്നിൽ ഈ നിതാന്ത പിന്തുണ ഉറപ്പാകുന്നതോടെ യാത്രികർക്ക് സ്വതന്ത്രമായി, ആത്മവിശ്വാസത്തോടെ എവിടെയും സഞ്ചരിക്കാനാകും. ചരട് പിടിച്ച് ഒരാൾ പിറകിലുണ്ടെന്ന തിരിച്ചറിവാണല്ലോ പ്രധാനം.
ട്രാവൽ ഏജൻസിയിൽനിന്ന് ട്രാവൽ പാർട്ണറിലേക്ക്
‘ഗോ കൈറ്റി’നെ ശരിക്കും വേറിട്ടതാക്കുന്നത് എന്തെന്ന് സൈദ് അമീനോട് ഒന്ന് ചോദിച്ചാൽ, ഉത്തരം ലളിതമായിരിക്കും. ‘‘ഞങ്ങൾ യാത്രകളെ വിൽക്കാറില്ല. യാത്രകൾ കൈകാര്യം ചെയ്യാറേ ഉള്ളൂ’’.
യാത്രയിൽ ഒരു പങ്കാളിയെന്നോണം പ്രവർത്തിക്കാനായാണ് ‘ഗോ കൈറ്റ്’ സ്ഥാപിതമായത്. ബുക്ക് ചെയ്യുന്ന ഒരു കേന്ദ്രമായിട്ടല്ല. വിമാനങ്ങളും ഹോട്ടലുകളും ഈ സമവാക്യത്തിന്റെ ഭാഗം മാത്രം. രേഖകൾ ശരിയാക്കൽ, അപ്രൂവൽ, ഏകോപനം, റിസ്ക് കൈകാര്യം ചെയ്യൽ, സമയാസമയത്തെ സഹായങ്ങൾ എന്നിങ്ങനെ പിന്നാമ്പുറത്ത് എന്തുസംഭവിക്കുന്നു എന്നതിലാണ് യഥാർഥ മൂല്യം കിടക്കുന്നത്.
പാർട്ണർഷിപ്പിലേക്കുള്ള യാത്ര
നിലവിൽ ഇറ്റലി, മാൾട്ട, സ്വിറ്റ്സർലൻഡ്, ആസ്ട്രേലിയ, ഫ്രാൻസ് തുടങ്ങി നിരവധി രാജ്യങ്ങളുമായും യു.എസിൽ കാലിഫോർണിയ, ഫ്ലോറിഡ തുടങ്ങിയ സംസ്ഥാനങ്ങളുമായും ‘ഗോ കൈറ്റ്’ ഔദ്യോഗികമായി പങ്കാളിത്തത്തിലേർപ്പെട്ടിട്ടുണ്ട്. എല്ലാ സി.ഐ.എസ് രാജ്യങ്ങൾ, ദക്ഷിണ-പൂർവേഷ്യ, പശ്ചിമേഷ്യ എന്നിവിടങ്ങളിലെ ടൂറിസം ബോർഡുകളുമായും ഔദ്യോഗിക ബന്ധം സ്ഥാപിച്ചിട്ടുണ്ട്. കേരളത്തിൽ ‘മാൽദിവിയിൻ എയർലൈൻസി’ന്റെ എക്സ്ക്ലൂസീവ് പി.എസ്.എയും ‘ഗോ കൈറ്റാണ്. ആസൂത്രണവും രേഖകൾ ശരിയാക്കലും മുതൽ യാത്രക്കിടയിലടക്കം ഓരോ ഘട്ടത്തിലും ഉപഭോക്താവിന് പിന്തുണയേകി ശരിയായ യാത്ര പങ്കാളിയെന്ന നിലക്ക് കൂടുതൽ മികവുകാട്ടാൻ ‘ഗോ കൈറ്റ്’ നിരന്തര പ്രയത്നത്തിലാണ്.
ഇന്ന് ഗോ കൈറ്റ് നൽകുന്ന ഓഫറുകൾ
150ലേറെ രാജ്യങ്ങളിലേക്ക് യാത്ര പ്ലാനിങ്,175ലേറെ രാജ്യങ്ങളിലേക്ക് വിസ സഹായം
ആഗോള വ്യാപകമായി പടർന്നുനിൽക്കുന്ന ഈ ശേഷി ഇവിടങ്ങളിലേക്കൊയും വിനോദം, അടിയന്തര യാത്ര, കോർപറേറ്റ് യാത്ര, വിദ്യാഭ്യാസ ടൂറുകൾ എന്നിവയും മറ്റു സങ്കീർണ യാത്രാപരിപാടികളും ആധികളും ആശങ്കകളുമില്ലാതെ നടത്താൻ സഹായിക്കുന്നു.
പാക്കേജുകൾ ആവശ്യങ്ങൾക്കൊത്ത്
‘ഗോ കൈറ്റി’നെ വേറിട്ടുനിർത്തുന്ന സുപ്രധാനമായ ഒന്ന് ഓരോരുത്തരുടെയും ആവശ്യങ്ങൾക്കൊത്ത് രൂപപ്പെടുത്തുന്ന പാക്കേജുകളാണ്. അവധിക്കാലത്തെ ഗ്രൂപ്പ്-ടൂറുകൾക്ക് പുറമെ കമ്പനികൾ സ്പോൺസർ ചെയ്യുന്ന വലിയ ടൂറുകൾ, എല്ലാവർക്കും ഒരേ നിരക്കിലുള്ള യാത്രകൾ എന്നിവ കൈകാര്യം ചെയ്യുന്നതിനൊപ്പം ഓരോ വ്യക്തിയുടെയും സ്വകാര്യത, ലക്ഷ്യം, വ്യക്തിഗത ഇഷ്ടങ്ങൾ എന്നിങ്ങനെ എല്ലാം പരിഗണിച്ചുള്ള യാത്രാപരിപാടികളും ‘ഗോ കൈറ്റ്’ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മേഖലയാണ്. ഗ്രൂപ്പ് ടൂറുകൾക്ക് സമയക്രമം പ്രധാനമാകുമ്പോൾ, വ്യക്തിഗത യാത്രകൾ ഓരോ യാത്രികന്റെയും അഭീഷ്ടങ്ങൾ പാലിച്ച് ക്രമീകരിക്കുന്നതാണ്.
ഈ സമീപനം ‘‘ഗോ കൈറ്റി’നെ കൂടുതൽ ജനപ്രിയമാക്കുന്നു. ആദ്യമായി വിദേശ യാത്രക്കിറങ്ങുന്നവർ, സീസണുകളിൽ സ്ഥിരമായി യാത്ര നടത്തുന്നവർ, കൂടുതൽ സ്വാതന്ത്ര്യത്തോടെ എന്നാൽ, സമയനിഷ്ഠ പാലിച്ച് സഞ്ചാരം നടത്തുന്ന ഇളമുറ യാത്രക്കാർ എന്നിവർക്കിടയിലെല്ലാം ഗോ കൈറ്റ് ഇഷ്ടം പിടിച്ചുപറ്റി കഴിഞ്ഞു.
അതിവേഗം, കൂടുതൽ രാജ്യങ്ങളിലേക്ക്
കോവിഡ് മഹാമാരിക്കു ശേഷം യാത്രയുടെ സ്വഭാവത്തിൽ വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. മുമ്പ് യാത്ര മാസങ്ങളെടുത്ത പ്ലാനിങ്ങിനൊടുവിലാണ് നടത്തിയിരുന്നതെങ്കിൽ പെട്ടെന്ന് തീരുമാനിച്ചുള്ള യാത്രകൾ കൂടിവരികയാണ്. വിവരങ്ങൾ വിരൽത്തുമ്പിലുണ്ട്. ലക്ഷ്യകേന്ദ്രങ്ങൾ അതിവേഗം വൈറലാകും. അനുബന്ധമായി തീരുമാനങ്ങൾ അതിവേഗത്തിലാവും. അതായത്, ആളുകൾ കുറഞ്ഞുമാത്രം പ്ലാൻ ചെയ്യുന്നുവെന്നല്ല, തീരുമാനങ്ങൾ അതിവേഗത്തിലാകുന്നുവെന്നാണ്. അതിവേഗ തീരുമാനങ്ങൾക്ക് പിന്തുണയേകുന്ന ഘടനയും ഒരുക്കങ്ങൾക്ക് ആവേശവും പകരുന്നതിലാണ് ‘ഗോ കൈറ്റി’ന്റെ പങ്ക്. അങ്ങനെ, തീരുമാനങ്ങൾ വേഗത്തിലാകുമ്പോഴും യാത്ര സുരക്ഷിതവും നന്നായി നിർവഹിച്ചതുമായി മാറുന്നു. ‘ഉദാഹരണത്തിന്, ഒരു സ്ഥലം വൈറലാകുന്ന സംഭവം നോക്കാം. സ്ഥലത്തെ കുറിച്ച് കേട്ടിട്ടില്ലാത്തവർ, അല്ലെങ്കിൽ പതിവായി യാത്ര ചെയ്യാത്തവർ, ആ സ്ഥലത്തെക്കുറിച്ച് വിവരങ്ങൾ തിരയാൻ തുടങ്ങുന്നു. അവിടേക്ക് യാത്ര തീരുമാനിക്കുകയും ചെയ്യുന്നു. വളർന്നുവരുന്ന സാങ്കേതികവിദ്യകളെല്ലാം ആളുകളുടെ യാത്രാ പ്രവണതകൾക്ക് കൂടുതൽ വ്യക്തത നൽകുന്നതായി തോന്നുന്നു.
യു.എ.ഇയിൽ ശക്തം, രൂപകൽപനയിൽ ആഗോള നിലവാരം
ലോകത്തെ ഏറ്റവും ചലനാത്മകമായ യാത്രാ ആസ്ഥാനങ്ങളിലൊന്നിൽനിന്ന് പ്രവർത്തിക്കുന്ന ‘ഗോ കൈറ്റി’ന് ഈ രംഗങ്ങളിലെല്ലാം വിദഗ്ധ സേവനങ്ങൾ ലഭ്യമാണ്.
ഏകജാലക യാത്രാ സംവിധാനം
സൈദ് അമീന്റെ നായകത്വത്തിൽ ഒരു ഏകജാലക യാത്ര പരിഹാരമാർഗമായി ‘ഗോ കൈറ്റ്’ വളർന്നുകഴിഞ്ഞു. സേവനങ്ങൾക്ക് പല സേവനദാതാക്കളെന്ന ആവശ്യം ഇല്ലാതാക്കുകയും ഉപഭോക്താക്കൾക്ക് സങ്കീർണത ഒഴിവാക്കുകയും ചെയ്തു.
യു.എ.ഇ വിസ സേവനങ്ങൾ
യു.എ.ഇ വിനോദ സഞ്ചാര കേന്ദ്രങ്ങളും അനുഭവങ്ങളും
അകത്തേക്കും പുറത്തേക്കുമുള്ള യാത്രാ ഏകോപനം
പ്രാദേശികമോ രാജ്യാന്തരമോ ആകട്ടെ, യു.എ.ഇയിൽ താമസിക്കുന്നവർക്കും ആഗോള യാത്രക്കാർക്കും ഒരേ കൃത്യതയിൽ സേവനം ചെയ്യാൻ കമ്പനിയെ ഈ മികവ് സഹായിക്കുന്നു.
'നിങ്ങൾ എത്ര ഉയരെ പറക്കുമ്പോഴും ചരട് മുറുകെ പിടിച്ച് ഞങ്ങളുണ്ടാകും.
വികസിക്കുകയും ആധുനികവൽക്കരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ‘
ഗോ കൈറ്റി’ൽ അതിന്റെ തത്ത്വചിന്ത മാറ്റമില്ലാതെ തുടരുന്നു.
യാത്ര സ്വതന്ത്രമാകണം. അത് കൂടുതൽ ആകർഷകമാകണം.
സുരക്ഷിതത്വ ബോധം നൽകണം. ആകാശത്ത് ഒട്ടും ഭയമില്ലാതെ
പറന്നുപൊങ്ങുന്ന പട്ടം കണക്കെയാകണം അത്, കാരണം, അതിന്റെ
ചരട് ഒരാൾ വിശ്വസ്തതയോടെ പിടിച്ച് താഴെയുണ്ട്. ഗോ കൈറ്റ് ട്രാവൽ
ആൻഡ് ടൂർസിൽ, ആ ഉത്തരവാദിത്തം അതിന്റെ സംവിധാനങ്ങളിൽ
ഓർമിക്കപ്പെടുന്നു, പ്രക്രിയകളിൽ പ്രതിഫലിക്കുന്നു, ഓരോ യാത്രയിലും അത് നിറവേറ്റപ്പെടുന്നു. ഒരു ഉപഭോക്താവ്, ഒരു ഓഫീസ്, വ്യക്തമായ
ഒരു കാഴ്ചപ്പാട് എന്നിവയുമായാണ് ഇത് ആരംഭിച്ചത്. ഇന്ന്,
ഗോ കൈറ്റ് ദശലക്ഷക്കണക്കിന് യാത്രകൾക്ക് പിന്നിൽ നിൽക്കുന്നു,
യാത്രക്കാരെ സ്വതന്ത്രമായി പറക്കാൻ അനുവദിക്കുന്ന
നൂൽ പിടിച്ചുകൊണ്ട്'.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
