Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിസിറ്റ്​ വിസയിലെത്തിയ കണ്ണൂർ സ്വദേശി ദുബൈയിൽ നിര്യാതനായി

text_fields
bookmark_border
വിസിറ്റ്​ വിസയിലെത്തിയ കണ്ണൂർ സ്വദേശി ദുബൈയിൽ നിര്യാതനായി
cancel

ദുബൈ: വിസിറ്റ്​ വിസയിലെത്തിയ കണ്ണൂർ പാനൂർ കല്ലിക്കണ്ടി സ്വദേശി പറമ്പത്ത് രതീഷ് (38) ഹൃദയാഘാതം മൂലം നിര്യാതനായി. ദുബൈ അൽ ഖൂസിലായിരുന്നു താമസം. ഡിസംബറിൽ വിസിറ്റിങ്​ വിസയിലെത്തിയ രതീഷ്​ വീണ്ടും വിസ പുതുക്കി. മൂന്ന്​ ദിവസം മുമ്പാണ്​ ഹാർഡ്​വെയർ​ സ്​ഥാപനത്തിൽ ജോലി തുടങ്ങിയത്​. ജോലിക്കിടയിൽ കുഴഞ്ഞുവീണ രതീഷിനെ ആശുപത്രിയിലെത്തി​ച്ചെങ്കിലും മരിച്ചിരുന്നു.

വ്യാഴാഴ്​ച പുലർച്ച വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം രാവിലെ പത്തിന്​ വീട്ടുവളപ്പിൽ സംസ്​കരിക്കും. പിതാവ്:​ പരേതനായ രവി. മാതാവ്:​ പ്രേമ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾക്ക്​ സാമൂഹിക പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി, കെ.എം.സി.സി ഭാരവാഹികളായ ഇസ്മായിൽ, പി.വി. സിദ്ദീഖ് മരുന്നൻ, പി.കെ. റഫീഖ്, സുഹൃത്തുക്കളായ സന്ദീപ് പാട്യം, ത്രിശിൽ രാജ് എന്നിവർ നേതൃത്വം നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A Kannur native who came on a visit visa died in Dubai
Next Story