Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്രവാസികളെ...

പ്രവാസികളെ പരിഗണിക്കുന്ന സർക്കാർ വരണം -കെ.എം.സി.സി

text_fields
bookmark_border
പ്രവാസികളെ പരിഗണിക്കുന്ന സർക്കാർ വരണം -കെ.എം.സി.സി
cancel

ദുബൈ: പ്രവാസികളുടെ ജീവിതവും പ്രശ്നങ്ങളും പരിഗണിക്കുന്ന സർക്കാർ സംസ്ഥാനത്ത് അധികാരത്തിലെത്തേണ്ടത് അനിവാര്യയാണെന്നും, അതിനാൽ യു.ഡി.എഫ് സ്ഥാനാർഥികളെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നും ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ പ്രസിഡന്റ് സലാം കന്യാപ്പാടി, ജനറൽ സെക്രട്ടറി ഹനീഫ് ടി.ആർ, ട്രഷറർ ഡോ. ഇസ്മായിൽ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

കഴിഞ്ഞ പത്ത് വർഷമായി പ്രവാസികളുടെ അടിസ്ഥാന പ്രശ്നങ്ങളിൽ യാതൊരു ഗൗരവമായ ഇടപെടലും നടത്താതെയാണ് നിലവിലെ സർക്കാർ ഭരണം മുന്നോട്ടുപോയത്.

തൊഴിൽ നഷ്ടം, നിയമപരമായ വെല്ലുവിളികൾ, കുടുംബങ്ങളുടെ സുരക്ഷ, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ അടിയന്തര ഇടപെടൽ അനിവാര്യമാണ്.

പ്രവാസികളുടെ പ്രശ്നങ്ങൾ രാഷ്ട്രീയ പ്രചാരണ വേദികളിൽ മാത്രം ചർച്ച ചെയ്യപ്പെടുന്ന വിഷയമാകാതെ, പ്രായോഗിക പരിഹാരങ്ങളിലൂടെ നടപ്പിലാക്കപ്പെടേണ്ടതാണ്.

അതിനായി പ്രവാസി കമ്മീഷനുകളുടെ ശക്തീകരണം, എംബസി-സംസ്ഥാന ഏകോപനം, നിയമ സഹായ കേന്ദ്രങ്ങൾ, അടിയന്തര സഹായ ഫണ്ടുകൾ എന്നിവ കൂടുതൽ ഫലപ്രദമായി പ്രവർത്തിപ്പിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ ജനക്ഷേമത്തിനും സമഗ്ര വികസനത്തിനും പ്രതിബദ്ധമായ യു.ഡി.എഫിനെ അധികാരത്തിലെത്തിക്കാൻ പ്രവാസികളും നാട്ടിലുള്ള കുടുംബാംഗങ്ങളും ഒന്നിച്ച് പ്രവർത്തിക്കണം- നേതാക്കൾ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - A government that considers expatriates should come - KMCC
Next Story