Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅജ്മാനിൽ...

അജ്മാനിൽ പ്രകൃതിസ്നേഹികളുടെ സൗഹൃദസംഗമം

text_fields
bookmark_border
അജ്മാനിൽ പ്രകൃതിസ്നേഹികളുടെ സൗഹൃദസംഗമം
cancel
camera_alt

പ്ര​കൃ​തി​സ്നേ​ഹി​ക​ളു​ടെ സൗ​ഹൃ​ദ​സം​ഗ​മം അ​ജ്‌​മാ​ൻ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്‌​സ് ബോ​ർ​ഡ് അം​ഗം മു​ഹ​മ്മ​ദ് ഖ​ലീ​ഫ ബി​ൻ സാ​ൽ​മീ​ൻ അ​ൽ അ​ര്യാ​നി ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

Listen to this Article

അജ്‌മാൻ: വൈസ് മെൻസ് ക്ലബ് അജ്‌മാനും വിക്ടോറിയ കോളജും സംയുക്തമായി അജ്‌മാൻ വിക്ടോറിയ കോളജിൽ സംഘടിപ്പിച്ച പ്രകൃതിസ്നേഹികളുടെ സൗഹൃദ സംഗമം അജ്‌മാൻ ചേംബർ ഓഫ് കോമേഴ്‌സ് ബോർഡ് അംഗം മുഹമ്മദ് ഖലീഫ ബിൻ സാൽമീൻ അൽ അര്യാനി ഉദ്‌ഘാടനം ചെയ്‌തു. പ്രകൃതിയിലെ സകല ജീവികൾക്കും തണലും സംരക്ഷണവും നൽകുന്ന വൃക്ഷങ്ങൾ സംരക്ഷിക്കാൻ തയാറുള്ള കൂട്ടായ്‌മകൾ ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. വരുംതലമുറക്കായി പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കണം. നാം കഴിച്ച പഴങ്ങളൊന്നും നാം നട്ട വൃക്ഷങ്ങൾ നൽകിയതല്ല. നമുക്കായി മറ്റാരോ നട്ട വൃക്ഷങ്ങൾ നൽകിയ പഴങ്ങളാണവ. കൂടുതൽ ഫലവൃക്ഷങ്ങൾ നമ്മുടെ വീട്ടുവളപ്പിൽ നടാൻ നാം തയാറാകണം.

'പ്രകൃതിക്ക് തണലേകാൻ നമുക്കൊരു തൈ നടാം' എന്ന സന്ദേശവുമായി യു.എ.ഇയിലെ പ്രകൃതി സ്നേഹികൾ ഒരുമിച്ചുചേർന്ന് വിക്ടോറിയ കോളജിൽ തയാറാക്കുന്ന പൂന്തോട്ടം സമൂഹത്തിന് മാതൃകയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വൈസ് മെൻസ് ക്ലബ് അജ്‌മാൻ പ്രസിഡന്‍റ് ഡയസ് ഇടിക്കുള അധ്യക്ഷത വഹിച്ചു. എന്‍.ടി.വി യു.എ.ഇ ചെയർമാൻ മാത്തുകുട്ടി കടോൺ, ഡോ. ഇ.പി. ജോൺസൺ, സുനിൽ വർഗീസ്, ഷാജി ഐക്കര, മഹാദേവൻ, സുജ ഷാജി, അഷറഫ് കരുനാഗപ്പള്ളി, എ.വി. ബൈജു, ഷാജി ഡി.ആർ, അതുല്യ രാജ് എന്നിവർ സംസാരിച്ചു.

കേരള ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ, ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് എം.എല്‍.എ, സ്വാമി ഗുരു പ്രസാദ് (ശിവഗിരി ആശ്രമം) എന്നിവരുടെ സന്ദേശം യോഗത്തിൽ അവതരിപ്പിച്ചു. യു.എ.ഇയിലെ വിവിധ സംഘടനകളായ വേൾഡ് മലയാളി കൗൺസിൽ, ഇന്ദിര ഗാന്ധി വീക്ഷണം ഫോറം, ഷാർജ വൈ.എം.സി.എ, പ്രവാസി ഇന്ത്യ ഫോറം, കരുനാഗപ്പള്ളി പ്രവാസി അസോസിയേഷൻ, സേവനം, വൈസ് മെൻസ് ക്ലബ്‌സ്, കെ.സി.സി തുടങ്ങിയവയുടെ പ്രതിനിധികൾ ഫലവൃക്ഷത്തൈകൾ സമർപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ajmannature lovers Meeting
News Summary - A gathering of nature lovers in Ajman
Next Story