Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമ​ത്ര​യി​ൽ...

മ​ത്ര​യി​ൽ വ്യാ​പാ​രി​ക​ളെ ക​ബ​ളി​പ്പി​ച്ച്​ പ​ണം ത​ട്ടു​ന്ന സം​ഘം

text_fields
bookmark_border
മ​ത്ര​യി​ൽ വ്യാ​പാ​രി​ക​ളെ  ക​ബ​ളി​പ്പി​ച്ച്​ പ​ണം ത​ട്ടു​ന്ന സം​ഘം
cancel

മ​ത്ര: ക​ട​ക​ളി​ല്‍ ക​യ​റി​യി​റ​ങ്ങി സാ​ധ​ന​ങ്ങ​ള്‍ വി​ല പ​റ​ഞ്ഞ് വാ​ങ്ങി തി​രി​കെ ന​ല്‍കി‌ ക​ച്ച​വ​ട​ക്കാ​രെ ക​ബ​ളി​പ്പി​ക്കു​ന്ന ര​ണ്ടം​ഗ സം​ഘം മ​ത്ര​യി​ൽ വി​ല​സു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം പോ​ര്‍ബ​മ്പ​യി​ലു​ള്ള ക​ണ്ണൂ​ര്‍ ക​ക്കാ​ട് സ്വ​ദേ​ശി​യു​ടെ ബ​ഹൂ​ര്‍ ക​ട​യി​ല്‍ ക​യ​റി​യ സം​ഘം പൈ​സ കൊ​ടു​ത്ത് സാ​ധ​നം വാ​ങ്ങി. ഇ​തി​നു​​ശേ​ഷം സാ​ധ​നം വേ​ണ്ടെ​ന്നു​പ​റ​ഞ്ഞ് തി​രി​കെ ന​ല്‍കി. ക​ച്ച​വ​ട​ക്കാ​ര​നോ​ട് ആ​ദ്യം ന​ല്‍കി​യ കാ​ശ് തി​രി​കെ വാ​ങ്ങി.

അ​പ്പോ​ഴേ​ക്കും സാ​ധ​ന​ത്തി​ന്‍റെ വി​ല ക​ഴി​ച്ചു​ള്ള ബാ​ക്കി തു​ക ത​ട്ടി​പ്പു​കാ​രു​ടെ വ​ശം ത​ന്നെ​യാ​യി​രു​ന്നു. പെ​ട്ടെ​ന്നു​ള്ള ക​ബ​ളി​പ്പി​ക്ക​ലാ​യ​തി​നാ​ൽ ക​ച്ച​വ​ട​ക്കാ​ര​ന് ബാ​ക്കി തു​ക തി​രി​കെ ന​ല്‍കാ​തെ സം​ഘം മു​ങ്ങി.

സ​മാ​ന ത​ന്ത്ര​വു​മാ​യി സൂ​ഖി​ലെ പ​ല ക​ട​ക​ളി​ലും സം​ഘം ക​യ​റി​യി​റ​ങ്ങി​യി​രു​ന്നു. ഭാ​ഷ​യി​ലും വേ​ശ​ത്തി​ലും അ​റ​ബ് വം​ശ​ജ​രെ​ന്നു തോ​ന്നി​ക്കു​ന്ന സം​ഘം കാ​സ​ര്‍കോ​ട് സ്വ​ദേ​ശി​യു​ടെ ഹൗ​സ് ഹോ​ള്‍ഡ് ക​ട​യി​ല്‍ ക​യ​റി 50 റി​യാ​ല്‍ ന​ല്‍കി എ​ട്ട് റി​യാ​ലി​ന്‍റെ സാ​ധ​നം വാ​ങ്ങി. ക​ട​ക്കാ​ര​ന്‍റെ കൈ​യി​ല്‍ ചി​ല്ല​റ ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് ക​ബ​ളി​പ്പി​ക്ക​ൽ ന​ട​ക്കാ​തി​രു​ന്ന​ത്.

പു​റ​ത്തു​നി​ന്നും ചി​ല്ല​റ വാ​ങ്ങാ​ൻ ആ​ളെ വി​ടു​ന്ന​ത് ക​ണ്ട​പ്പോ​ൾ ത​ന്ത്രം ഫ​ലി​ക്കി​ല്ലെ​ന്നു ബോ​ധ്യ​മാ​യ​തോ​ടെ സാ​ധ​നം ഉ​പേ​ക്ഷി​ച്ച്‌ റി​യാ​ല്‍ തി​രി​കെ വാ​ങ്ങി ക​ട​ന്നു​ക​ള​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mathra
News Summary - A gang extorting money from traders in Mathra
Next Story