ജലയാത്രയൊരുക്കി സ്നേഹസംഗമം
text_fieldsദുബൈ കെ.എം.സി.സി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സ്നേഹസംഗമം
ദുബൈ: ദുബൈ കെ.എം.സി.സി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി ദോ ക്രൂസിൽ പ്രവർത്തകരെയും കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ച് സ്നേഹസംഗമം സംഘടിപ്പിച്ചു. സംഘടന ക്ലാസ്, സംഗീതവിരുന്ന്, കുട്ടികൾക്കായുള്ള ഗെയിമുകൾ, ഭക്ഷണം എന്നിവയൊരുക്കി മൂന്നു മണിക്കൂറിലധികം നീണ്ട ജലയാത്രയോടെയാണ് സ്നേഹസംഗമം ഒരുക്കിയത്. ആരിഫ് കൊത്തിക്കാൽ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഖാലിദ് പാലക്കി അധ്യക്ഷതവഹിച്ചു.
ദുബൈ കെ.എം.സി.സി വൈസ് പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി ഉദ്ഘാടനം ചെയ്തു. ദുബൈ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി അഫ്സൽ മട്ടമ്മൽ, കാസർകോട് ജില്ല പ്രസിഡന്റ് സലാം കന്യപ്പാടി, ജനറൽ സെക്രട്ടറി ഹനീഫ് ടി.ആർ, വൈസ് പ്രസിഡന്റ് സി.എച്ച് നൂറുദ്ദീൻ, അഡ്വൈസറി ബോർഡ് ചെയർമാൻ മുജീബ് മെട്രൊ, മുൻ കെ.എം.സി.സി നേതാവ് സലാം പാലക്കി എന്നിവർ സംസാരിച്ചു. പ്രവാസി ഗായകരുടെ സംഗീത വിരുന്ന് അരങ്ങേറി. മത്സരങ്ങളിൽ പങ്കെടുത്തവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

