ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു
text_fieldsയു.എ.ഇയിലെ വാരം യുനൈറ്റഡ് കൂട്ടായ്മ സംഘടിപ്പിച്ച
ഫുട്ബാൾ ടൂർണമെന്റിൽ ജേതാക്കളായവർ
ദുബൈ: യു.എ.ഇയിലെ വാരം യുനൈറ്റഡ് കൂട്ടായ്മ ഓൾ കേരള സെവൻസ് ടൂർണമെന്റ് സംഘടിപ്പിച്ചു. ദുബൈയിൽ അബുഹൈലിലെ സ്പോർട്സ് ബേയിൽ നടന്ന മത്സരങ്ങൾ അജ്മാൻ കെ.എം.സി.സി മുഖ്യ രക്ഷാധികാരി പുളിക്കൽ മുസ്തഫ ഉദ്ഘാടനം ചെയ്തു. 12 ടീമുകൾ മത്സരിച്ച ടൂർണമെന്റിൽ ഹിമാലയ കൂൾ അറക്കൽ എഫ്.സി ചാമ്പ്യന്മാരായി.
ഫൈനലിൽ വി.പി.എം.എ വാരം കടവിനെ 1-0 ത്തിനാണ് കൂൾ അറക്കൽ എഫ്.സി പരാജയപ്പെടുത്തിയത്. പി. മഹ്റൂഫ്, വി.കെ. സലീം, എം. സിറാജ്, മുസ്ത്താഖ് വാരം, വി.കെ. അസ്ലം, മുനീർ വാഴയിൽ, മുസ്തഫ മഠത്തിൽ, ഡി.വി. സലീം, ശകീർ ആയങ്കി, റിയാസ് ആയങ്കി, സിയാദ് വാഴയിൽ, ഷബീർ എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.

