അൽഐനിൽ ഫാക്ടറിയിൽ തീപിടിത്തം
text_fieldsഅൽഐൻ സാഖറിലെ നിഅമ റോഡിൽ പ്ലാസ്റ്റിക് പൈപ്പ് ഫാക്ടറിയിലുണ്ടായ തീപിടിത്തം
അൽഐൻ: അൽഐനിലെ പുതിയ വ്യവസായിക ഏരിയയായ സാഖറിലെ നിഅമ റോഡിൽ പ്ലാസ്റ്റിക് പൈപ്പ് ഫാക്ടറിയിൽ തീപിടിത്തം. ശനിയാഴ്ച രാവിലെ 10നാണ് സംഭവം. വലിയ പ്ലാസ്റ്റിക് പൈപ്പുകളുടെ ശേഖരമുള്ളതിനാൽ തീ അതിവേഗം പടർന്നു. എമിറേറ്റ് സിവിൽ ഡിഫൻസ് അതോറിറ്റിയുടെയും എമർജൻസി റെസ്പോൺസ് ടീമുകളുടെയും ശ്രമഫലമായി വൈകീട്ടോടെ തീ നിയന്ത്രണവിധേയമാക്കി. സമീപത്തുണ്ടായിരുന്ന ലിക്വിഫൈഡ് ഗ്യാസ് ഫാക്ടറിയും മറ്റും വലിയ അപകടത്തിൽനിന്നും രക്ഷപ്പെട്ടു.
തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്നും കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും പൊലീസ് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

