ഷാർജ വ്യവസായ മേഖലയിലെ സ്ക്രാപ് യാർഡിൽ തീപിടിത്തം
text_fieldsഷാർജയിലുണ്ടായ തീപിടിത്തത്തിൽ നശിച്ച സ്ക്രാപ് യാർഡ്
ഷാർജ: ഇൻഡസ്ട്രിയൽ ഏരിയ 10ലെ വാഹനങ്ങളുടെ വിവിധ ഭാഗങ്ങൾ സൂക്ഷിച്ചിരുന്ന സ്ക്രാപ് യാർഡിൽ ചൊവ്വാഴ്ച പുലർച്ച 4.25നുണ്ടായ തീപിടിത്തത്തിൽ വൻ നാശനഷ്ടം. കാറുകൾ അടക്കം നിരവധി യന്ത്രസാമഗ്രികൾ കത്തിനശിച്ചു. എന്നാൽ, സിവിൽ ഡിഫൻസിെൻറ സമയോജിത ഇടപെടൽമൂലം ആളപായമുണ്ടായില്ല.
വ്യവസായ മേഖലയിലെ സ്ക്രാപ് ബിസിനസുകൾ നിർദിഷ്ട സുരക്ഷ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി സിവിൽ ഡിഫൻസ്, ബന്ധപ്പെട്ട സുരക്ഷ വകുപ്പുമായി ഏകോപിച്ച് പരിശോധന കാമ്പയിൻ നടത്തുന്നുണ്ടെന്ന് ഷാർജ സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ സാമി ഖമീസ് അൽ നഖ്ബി പറഞ്ഞു. സുരക്ഷ നടപടിക്രമങ്ങൾ അവഗണിക്കുകയും അപകടമുണ്ടാക്കുകയും ചെയ്യുന്ന നിയമലംഘകരോട് അധികൃതർ സഹിഷ്ണുത കാണിക്കില്ലെന്ന് സാമി ഉണർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

