ഹംദാൻ സ്ട്രീറ്റിൽ ബഹുനിലക്കെട്ടിടത്തിന് തീപിടിച്ചു
text_fieldsഅബൂദബി ഹംദാൻ സ്ട്രീറ്റിലെ 21 നില കെട്ടിടത്തിലുണ്ടായ
അഗ്നിബാധ സിവിൽ ഡിഫൻസ് സംഘം അണക്കുന്നു
അബൂദബി: ഹംദാൻ സ്ട്രീറ്റിലെ 21 നില കെട്ടിടത്തിൽ അഗ്നിബാധ. അബൂദബി സിവിൽ ഡിഫൻസ് സംഘമെത്തി രക്ഷാപ്രവർത്തനം നടത്തി. പുക ശ്വസിച്ച് അസ്വസ്ഥത അനുഭവപ്പെട്ടവർക്ക് പ്രഥമ ശുശ്രൂഷ നൽകി.
കഴിഞ്ഞദിവസം രാത്രി 10.02നാണ് താമസക്കെട്ടിടത്തിന് തീപിടിച്ചെന്ന വിവരം കൺട്രോൾ റൂമിൽ ലഭിച്ചതെന്ന് അബൂദബി സിവിൽ ഡിഫൻസ് അറിയിച്ചു. കെട്ടിടത്തിൽ ഉണ്ടായിരുന്നവരെ ഉടൻ ഒഴിപ്പിക്കുകയും ചെയ്തു. തീ പിടിത്തം തടയാനുള്ള മുൻകരുതലുകൾ സ്വീകരിക്കാനും ഇത്തരം ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്താനും കെട്ടിട ഉടമകൾക്ക് സിവിൽ ഡിഫൻസ് നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

