ബസ് സ്റ്റോപ്പുകളിൽ സ്വകാര്യ വാഹനം പാർക്ക് ചെയ്താൽ 2,000 ദിർഹം പിഴ
text_fieldsഅബൂദബി: തലസ്ഥാനത്തെ ബസ് സ്റ്റോപ്പുകളിൽ സ്വകാര്യ വാഹനം പാർക്ക് ചെയ്താൽ 2,000 ദിർഹം പിഴ ഈടാക്കുമെന്ന് അധികൃതർ. യാത്രക്കാരെ അവിടെനിന്ന് കയറ്റുകയോ ഇറക്കുകയോ ചെയ്യരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ചില സമയങ്ങളിൽ ബസ് സ്റ്റോപ്പുകളിൽ മറ്റു വാഹനങ്ങൾ നിർത്തുമ്പോൾ അവിടെയെത്തുന്ന ബസിന് നിർത്താൻ ഇടമില്ലാതെവരുന്നു. മാത്രമല്ല റോഡിൽ ബസ് നിർത്തേണ്ടിവരുന്നത് ഗതാഗത തടസ്സത്തിനും ഇടയാക്കുന്നു.
സുഗമമായ റോഡ് ഗതാഗതവും പൊതുജനങ്ങളുടെ സുരക്ഷയും ഉറപ്പുവരുത്തുന്നതിന് വാഹനങ്ങൾ റോഡരികിലെ ബസ് സ്റ്റോപ്പുകളിൽ നിർത്തരുതെന്നും അബൂദബി പൊലീസ് അഭ്യർഥിച്ചു.ട്രാഫിക് സിഗ്നലിനു സമീപത്തെ ബസ് സ്റ്റോപ്പുകളിലെ ഗതാഗത തടസ്സം ഒന്നിലധികം ദിശകളിൽ ഗതാഗത തടസ്സത്തോടൊപ്പം റോഡപകടത്തിനും കാരണമാകാമെന്ന് അബൂദബി മുനിസിപ്പാലിറ്റി ആൻഡ് ഗതാഗത വകുപ്പിെൻറ ഇൻറഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെൻറർ (ഐ.ടി.സി) ചൂണ്ടിക്കാണിച്ചു. ഫീൽഡ് ഇൻസ്പെക്ടർമാരും സി.സി ടി.വി കാമറകളും നിയമലംഘകരെ പിടികൂടും. വാഹനയാത്രക്കാർക്ക് ആളെ എടുക്കുന്നതിനും ഇറക്കിവിടുന്നതിനും പ്രത്യേക പാർക്കിങ് സ്ഥലങ്ങളുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

