എന്ജിന് ഓഫാക്കാതെ വാഹനത്തിൽ നിന്ന് ഇറങ്ങിയാൽ 500 ദിര്‍ഹം പിഴ
text_fieldsടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍.
വിഡിയോയില്‍നിന്ന്
അബൂദബി: എന്ജിന് ഓഫാക്കാതെ വാഹനത്തില്‍ നിന്നിറങ്ങിപ്പോയാല് 500 ദിര്‍ഹം പിഴയിടുമെന്ന് അബൂദബി പൊലീസ്. പെട്രോള്‍ സ്റ്റേഷനുകള്‍, എ.ടി.എമ്മുകള്‍, പള്ളികള്‍ തുടങ്ങി വിവിധ കേന്ദ്രങ്ങളില്‍ എത്തുന്നവര്‍ വാഹനത്തിന്റെ എന്ജിന് ഓഫാക്കാതെ ഇറങ്ങിപ്പോവുന്ന രീതികള്‍ ചൂണ്ടിക്കാട്ടിയാണ് പൊലീസ് മുന്നറിയിപ്പ്.
ആവശ്യം പെട്ടെന്ന് കഴിയുമെന്നതിനാല്‍ വാഹനത്തിന്റെ എന്ജിന് ഓഫാക്കേണ്ടതില്ലെന്ന ചിന്തയിലാണ് ഇത്തരം നടപടികള്‍ തുടരുന്നത്.
ഇത്തരം സാഹചര്യങ്ങളില്‍ വാഹനം മോഷ്ടിക്കപ്പെടാനോ വാഹനത്തിന് തീ പിടിക്കാനോ അടക്കമുള്ള സാധ്യതയുണ്ടെന്ന് പൊലീസ് മുന്നറിയിപ്പ് നല്കി. പാര്‍ക്ക് ചെയ്യാന്‍ വിലക്കുള്ള ഇടങ്ങളിലും വാഹനം നിര്‍ത്തരുത്. റോഡില്‍ വാഹനം നിര്‍ത്തേണ്ട നിര്‍ബന്ധിത സാഹചര്യമുണ്ടായാല്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം.

