പ്രവാസിക്ക് യാത്രയയപ്പ് നൽകി
text_fieldsമാഞ്ഞാലി പ്രവാസി കൂട്ടായ്മ യു.എ.ഇ റീജിയൻ അംഗം അബ്ദുൽ ഹക്കീം അബ്ദുൽ ഖാദറിന് ദുബൈ ഖിസൈസിൽ നൽകിയ യാത്രയയപ്പ്
ദുബൈ: നീണ്ട 38 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് സ്വദേശത്തേക്ക് മടങ്ങുന്ന മാഞ്ഞാലി പ്രവാസി കൂട്ടായ്മ (എം.പി.കെ) യു.എ.ഇ റീജിയൻ അംഗം അബ്ദുൽ ഹക്കീം അബ്ദുൽ ഖാദറിന് എം.പി.കെ യു.എ.ഇ റീജിയൻ പ്രതിനിധികളുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
ഖിസൈസ് അറക്കൽ പാലസ് റസ്റ്റോറന്റ് പാർട്ടി ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ മാഞ്ഞാലി പ്രവാസി കൂട്ടായ്മ എക്സിക്യൂട്ടിവ് അംഗം ഹുസൈൻ അബൂദബി അധ്യക്ഷതവഹിച്ചു. പ്രവാസി കൂട്ടായ്മയുടെ മെമെന്റാ അബ്ദുൽ ഹക്കീം അബ്ദുൽ ഖാദറിന് സമ്മാനിച്ചു.
എക്സിക്യൂട്ടിവ് അംഗം സുധീർ പൊന്നാട അണിയിച്ചു. യു.എ.ഇ റീജിയൻ അംഗങ്ങളായ സിയാദ് അലി, നാസർ പുത്തൻപറമ്പിൽ, സലാം കരിയമ്പള്ളി, അബ്ദുൽ ഷുക്കൂർ, നിയാസ്, റഷീദ് മാട്ടുപുറം, അലി, മുജീബ്, അബ്ബാസ് എന്നിവർ ആശംസകൾ നേർന്നു.

