ജി.എസ് സനിൽ കുമാറിന് യാത്രയയപ്പ് നൽകി
text_fieldsദുബൈ: ദുബൈ എയർപോർട്ട് ഏവിയേഷൻ വിഭാഗത്തിൽ 27 വർഷത്തെ ഔദ്യോഗി ജീവിതം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ജി.എസ് സനിൽ കുമാറിന് ‘പ്രവാസി പരവൂർ’ യു.എ.ഇയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. സംഘടനയുടെ സ്ഥാപക അംഗവും പ്രഥമ സെക്രട്ടറിയും നിലവിൽ ഉപദേശകസമിതി അംഗവുമാണ് അദ്ദേഹം.
ഖിസൈസിലെ ഉസ്താദ് ഹോട്ടലിൽ മേയ് ഒമ്പതിന് നടന്ന ചടങ്ങിൽ സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. ജോയിന്‍റ് സെക്രട്ടറി സണ്ണി ദേവരാജൻ സ്വാഗതം ആശംസിച്ചു. രക്ഷാധികാരി ജയപ്രസാദ്, അരുൺ, ബിനു, ഹരികുമാർ, ജയശീലൻ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. നാട്ടിൽ നിന്നും സെക്രട്ടറി ഹരീഷ് കുമാർ, രക്ഷാധികാരി സത്യപ്രകാശ്, ജയചന്ദ്രൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ഓൺലൈനായി ആശംസകൾ നേർന്നു. ചടങ്ങിൽ ട്രഷറർ രതീഷ് രവീന്ദ്രൻ നന്ദി രേഖപ്പെടുത്തി. പ്രശസ്ത സംഗീത സംവിധായകനും ഗായകനും യു.എ.ഇ നിവാസിയുമായ സലിമിന്‍റെ ഗാനമേളയും ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

