Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആക്രികൾ കൊണ്ട്...

ആക്രികൾ കൊണ്ട് ഷാർജയിലൊരു അടിപൊളി പാർക്ക്

text_fields
bookmark_border
ആക്രികൾ കൊണ്ട് ഷാർജയിലൊരു അടിപൊളി പാർക്ക്
cancel
camera_alt

ഉപയോഗിച്ച വസ്​തുക്കൾ കൊണ്ട് ഷാർജ‍യിൽ നിർമിച്ച ഉദ്യാനത്തി​െൻറ ഉദ്ഘാടന ചടങ്ങിൽ നിന്ന്

ഷാർജ: പാഴ്‌വസ്​തുക്കളായി ഈ ഭൂമിയിൽ ഒന്നും തന്നെ ഇല്ലെന്നും, ഒരിക്കൽ ഉപയോഗം കഴിഞ്ഞ വസ്​തുവിന് പലതായി മാറാൻ കഴിയുമെന്നും ക്രിയാത്മകമായി കാണിച്ചു തന്നിട്ടുണ്ട് അറബ് സംസ്​കൃതിയുടെ തലസ്ഥാനമായ ഷാർജ. ഉപേക്ഷിച്ച കാർ ഭാഗങ്ങളും മറ്റ് പുനരുപയോഗ ചരക്കുകളും കൊണ്ട് നിർമിച്ച പാർക്ക് ഷാർജയിൽ തുറന്നു. വാഹനങ്ങളുടെ യന്ത്രഭാഗങ്ങളും മറ്റും ജൈവികതയിൽ അലിഞ്ഞുചേരുന്ന ഈ ഉദ്യാനം മിഡിൽ ഈസ്​റ്റിൽ ആദ്യത്തേതാണ്.

ശോഭയുള്ള നിറങ്ങളിൽ ചായം പൂശിയ ടയറുകൾ പ്ലാൻറാക്കി മാറ്റി. ചില ഇന്ധന ടാങ്കുകൾ കൃത്രിമ കുളത്തി​െൻറ ഫിൽട്ടറായി പുനർനിർമിച്ചു. മരത്തിൽ കടഞ്ഞെടുത്ത ബെഞ്ചുകൾ, ഇന്ധന ഇഞ്ചക്റ്റർ കൊണ്ടു തീർത്ത ജലധാര, അലങ്കാര മത്സ്യങ്ങളുടെ ആവാസ കേന്ദ്രമായി മനുഷ്യനിർമിതമായ ചെറിയ കുളം എന്നിവയും കാണാം. പാർക്കി​െൻറ മധ്യത്തിൽ ജലധാര ഉണ്ടാക്കാൻ വാഹന എക്‌സ്‌ഹോസ്​റ്ററാണ് ഉപയോഗിച്ചത്. പരിസ്ഥിതി സംരക്ഷണത്തിനും നവീകരണ സംസ്​കാരം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പദ്ധതികളുടെ ഭാഗമാണ് സവിശേഷമായ മിനി പാർക്കെന്ന് നഗരസഭ ഡയറക്​ടർ താബിത് സലീം അൽ താരിഫി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SHARJAHCOOL PARK
Next Story