ഉമ്മുൽ ഖുവൈനിൽ പൗരസഭ സംഘടിപ്പിച്ചു
text_fieldsഉമ്മുൽ ഖുവൈനിൽ ചേർന്ന പൗരസഭ
ഉമ്മുൽ ഖുവൈൻ: നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യയുടെ ബഹുസ്വരതയുടെ വിജയത്തിനുപിന്നിലെ ചാലക ശക്തിയെന്ന് ഉമ്മുൽ ഖുവൈനിൽ ചേർന്ന പൗരസഭ. 140 കോടി ജനങ്ങളും 140 വിഭിന്ന സംസ്കാരങ്ങളും ഇടകലർന്നു ജീവിക്കുന്ന ഇന്ത്യയുടെ ചരിത്രസത്യങ്ങളെ വളച്ചൊടിക്കുന്നതിൽ ജാഗ്രത പാലിക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു.
കെ.എം.സി.സി പ്രതിനിധി എരോത് അബൂബക്കർ ഹാജി ഉദ്ഘാടനം ചെയ്തു. സജ്ജാദ് നാട്ടിക മുഖ്യപ്രഭാഷണം നടത്തി. ഹാഫിസ് ഷാജഹാൻ സഖാഫി, അബുൽ ഹക്കീം ഹസനി, ഫൈസൽ ബുഖാരി, ഹാഫിസ് ഫൈസൽ സഖാഫി, ഹംസ സകാഫി, മുനീർ പൂക്കാട് തുടങ്ങിയവർ സംസാരിച്ചു. മുഹമ്മദ് മുസമ്മിൽ ദേശീയ ഗാനം ആലപിച്ചു. ഫാറൂഖ് മാണിയൂർ സ്വാഗതവും ഹാരിസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

