ദുബൈയിൽ ഷോപ്പിലേക്ക് കാർ ഇടിച്ചുകയറി; ആർക്കും പരിക്കില്ല
text_fieldsഅൽ വസൽ റോഡിലെ കൊമേഴ്സ്യൽ സ്റ്റോറിലേക്ക് കാർ
ഇടിച്ചുകയറിയുണ്ടായ അപകടം
ദുബൈ: നിയന്ത്രണം വിട്ട കാർ ഷോപ്പിലേക്ക് ഇടിച്ചുകയറി. വെള്ളിയാഴ്ചയാണ് സംഭവം. അൽ കവസൽ റോഡിൽ പ്രവർത്തിക്കുന്ന കോമേഴ്സ്യൽ സ്റ്റോറിലേക്കാണ് ബെൻസ് കാർ ഇടിച്ചു കയറിയത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ദുബൈ പൊലീസ് അറിയിച്ചു.
ബ്രേക്ക് ചെയ്യുന്നതിനു പകരം ഡ്രൈവർ അബദ്ധത്തിൽ ഗ്യാസ് പെഡൽ അമർത്തിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് പൊലീസ് അറിയിച്ചു. ഇടിയുടെ ആഘാതത്തിൽ ഷോപ്പിന്റെ കവാടം തകർന്നിട്ടുണ്ട്. മറ്റ് നാശ നഷ്ടങ്ങൾ വിലയിരുത്തിവരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

