‘നാട്ടിലേക്കൊരു കോൾ’ ഇൻകാസ് തെരഞ്ഞെടുപ്പ് കാമ്പയിന് തുടക്കം
text_fields‘നാട്ടിലേക്കൊരു കോൾ’ എന്ന പേരിൽ ഇൻകാസ് ആരംഭിച്ച തെരഞ്ഞെടുപ്പ് ക്യാമ്പയ്നിന്റെ പോസ്റ്റർ പ്രദർശിപ്പിക്കുന്നു
ദുബൈ: ഇൻകാസ് നാഷണൽ കമ്മിറ്റി നടപ്പിലാക്കുന്ന നമ്മുടെ കേരളത്തെ വീണ്ടെടുക്കൽ എന്ന പരിപാടിയുടെ ഭാഗമായി ‘നാട്ടിലേക്കൊരു കോൾ’ തെരഞ്ഞെടുപ്പ് ക്യാമ്പയിൻ ആരംഭിച്ചു.
ദുബൈ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബി.എ നാസർ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.
ഇൻകാസ് നാഷണൽ കമ്മിറ്റി വർക്കിങ് പ്രസിഡന്‍റ് ഷാജി പറയത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ദുബൈ പ്രസിഡന്‍റ് റഫീഖ് മട്ടന്നൂർ മുഖ്യ പ്രഭാഷണം നടത്തി. ദുബൈ കെ.എം.സി സെക്രട്ടറി റഈസ് തലശ്ശേരി, രാജി എസ് നായർ, ഷൈജു അമ്മാന പാറ, റിയാസ് ചെന്ത്രാപ്പിന്നി, പ്രജീഷ് ബാലുശ്ശേരി, സുന്ദീപ് പയ്യന്നൂർ, വിജേഷ് കടമ്പൂരാൻ എന്നിവർ ആശംസകൾ നേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

