Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസലാലയുടെ...

സലാലയുടെ കാഴ്ചകളിലേക്കൊരു ബസ് യാത്ര; ഗൾഫ് മാധ്യമവും സ്മാർട്ട് ട്രാവൽസും ചേർന്നൊരുക്കുന്ന 'സലാല കാരവൻ'

text_fields
bookmark_border
സലാലയുടെ കാഴ്ചകളിലേക്കൊരു ബസ് യാത്ര; ഗൾഫ് മാധ്യമവും സ്മാർട്ട് ട്രാവൽസും ചേർന്നൊരുക്കുന്ന സലാല കാരവൻ
cancel

ദുബൈ: കാത്തിരുന്ന സലാല ഖരീഫിന്‍റെ കാഴ്ചകളിലേക്കൊരു തകർപ്പൻ ‘കാരവൻ’. തെക്കൻ ഒമാനിൽ പച്ചപ്പിന്‍റെ മനോഹാരിതയുമായി കണ്ണിനും മനസ്സിനും കുളിരു പകരുന്ന സലാലയുടെ ഖരീഫ് കാഴ്ചകൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കായി 'ഗൾഫ് മാധ്യമ'വും പ്രമുഖ ട്രാവൽ ഏജൻസിയായ 'സ്മാർട്ട് ട്രാവൽസും' സംയുക്തമായി 'സലാല കാരവൻ' ബസ് യാത്ര ഒരുക്കുന്നു. യു.എ.ഇയിൽ നിന്നും സലാലയിലേക്ക് കുറഞ്ഞ ചെലവിൽ പോയിവരാൻ ആഗ്രഹിക്കുന്നവർക്കായി തികച്ചും ആകർഷകമായ പാക്കേജാണ് ഇതിലൂടെ ഒരുക്കിയിരിക്കുന്നത്.

വെറും 999 ദിർഹം മുതൽ ആരംഭിക്കുന്ന ഈ പാക്കേജിൽ നാലുരാത്രിയും അഞ്ചു പകലും നീണ്ടുനിൽക്കുന്ന മനോഹരമായ യാത്രാ അനുഭവമാണ് സഞ്ചാരികൾക്ക് ലഭിക്കുക. സുഖകരമായ ബസ് യാത്രയാണ് പാക്കേജിന്റെ പ്രധാന ആകർഷണം.

സന്ദർശകർക്ക് വാദി ദർബാത്ത്, മുഗ്‌സൈൽ ബീച്ച്, മർനീഫ് കേവ്, അയ്ൻ റസാത്, ജബൽ സംഹാൻ എന്നിവയുൾപ്പെടെയുള്ള പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാം. ഖരീഫ് സീസണിനെ മിഡിൽ ഈസ്റ്റിലെ ഏറ്റവും സവിശേഷമായ അനുഭവമാക്കി മാറ്റുന്ന സലാലയിലെ പ്രശസ്തമായ വെള്ളച്ചാട്ടങ്ങൾ, പച്ചപ്പുനിറഞ്ഞ താഴ്‌വരകൾ, മഞ്ഞുമൂടിയ അന്തരീക്ഷം എന്നിവക്കും ഇതോടൊപ്പം സാക്ഷ്യം വഹിക്കാം. യാത്രാ ക്രമീകരണങ്ങളെക്കുറിച്ച് ആശങ്കയൊന്നുമില്ലാതെ സലാലയുടെ ഭംഗി പൂർണമായി ആസ്വദിക്കാൻ ഇത് അവസരമൊരുക്കും. ബസ് യാത്ര, താമസം, ഭക്ഷണം, സ്ഥല സന്ദർശനം എന്നിവയുൾപ്പെടെ യാത്രയുടെ ഓരോ ഘട്ടവും പ്രൊഫഷനലായി കൈകാര്യം ചെയ്യുന്നു. കഴിഞ്ഞ ഖരീഫ് സീസണിൽ ആയിരക്കണക്കിന് യാത്രക്കാരാണ് സലാല അവധിക്കാല പാക്കേജിനായി കാരവൻ തെരഞ്ഞെടുത്തത്.

2026 ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ എല്ലാ വ്യാഴം, ശനി ദിവസങ്ങളിലാണ് യു.എ.ഇയിൽ നിന്നും സലാല കാരവൻ സർവീസ് നടത്തുന്നത്. സീറ്റുകൾ പരിമിതമായതിനാൽ നേരത്തെ ബുക്ക് ചെയ്യുന്നവർക്കായിരിക്കും മുൻഗണന. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി 0504851700 എന്ന നമ്പറിൽ ബന്ധപ്പെടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf madhyamamsalalahuaenewsbus journeysmart travels
News Summary - A bus trip to the sights of Salalah; 'Salala Caravan' organized by Gulf Media and Smart Travels
Next Story