Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാ​ർ​ജ ഇ​വ​ൻ​റ്​​സി​ന്...

ഷാ​ർ​ജ ഇ​വ​ൻ​റ്​​സി​ന് ഉ​ജ്ജ്വ​ല തു​ട​ക്കം

text_fields
bookmark_border
ഷാ​ർ​ജ ഇ​വ​ൻ​റ്​​സി​ന് ഉ​ജ്ജ്വ​ല തു​ട​ക്കം
cancel
camera_alt

ഷാ​ർ​ജ ഇ​വ​ൻ​റ്​​സ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ ശൈ​ഖ് സു​ൽ​ത്താ​ൻ ബി​ൻ അ​ഹ​മ്മ​ദ്

അ​ൽ ഖാ​സി​മി പ​വ​ലി​യ​നു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്നു

ഷാ​ർ​ജ: ഷാ​ർ​ജ സ​ർ​ക്കാ​ർ മീ​ഡി​യ ബ്യൂ​റോ​യു​ടെ സം​രം​ഭ​മാ​യ ഷാ​ർ​ജ ഇ​വ​ൻ​റ്​​സ്​ ഫെ​സ്​​റ്റി​വ​ൽ ഉ​പ​ഭ​ര​ണാ​ധി​കാ​രി​യും ഷാ​ർ​ജ മീ​ഡി​യ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ് സു​ൽ​ത്താ​ൻ ബി​ൻ അ​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി ഉ​ദ്ഘാ​ട​നം ചെ​യ്​​തു. അ​ൽ മ​ജാ​സ് ആം​ഫി തി​യ​റ്റ​റി​ൽ അ​തി​മ​നോ​ഹ​ര​മാ​യി സ​ജ്ജീ​ക​രി​ച്ച വേ​ദി​യി​ലാ​ണ് പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റു​ന്ന​ത്. 'സീ ​ഷാ​ർ​ജ' എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ന​ട​ക്കു​ന്ന ആ​ഘോ​ഷ​ത്തി​ന് സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളും സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും ഒ​ത്തൊ​രു​മി​ച്ചാ​ണ് ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്. ച​ട​ങ്ങി​ൽ 2022ലെ ​പ​രി​പാ​ടി​ക​ളു​ടെ ഔ​ദ്യോ​ഗി​ക ക​ല​ണ്ട​ർ ഉ​പ​ഭ​ര​ണാ​ധി​കാ​രി പു​റ​ത്തി​റ​ക്കി. സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ വ​രും വ​ർ​ഷ​ത്തി​ലെ വി​വി​ധ പ​രി​പാ​ടി​ക​ളു​ടെ പ​ട്ടി​ക​യാ​ണ് ഈ ​ക​ല​ണ്ട​ർ.

വി​നോ​ദം, സം​സ്​​കാ​രം, സ​മ്പ​ദ്‌​വ്യ​വ​സ്ഥ, ശാ​സ്ത്രം, പൈ​തൃ​കം, കാ​യി​കം, ക​ല​ക​ൾ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ വി​ശ​ദ​മാ​യ പ​ട്ടി​ക എ​ന്നി​വ ഇ​തി​ൽ ഉ​ൾ​ക്കൊ​ള്ളു​ന്നു. ഫെ​സ്​​റ്റി​വ​ലി​െൻറ ഉ​ദ്ഘാ​ട​ന​വേ​ള​യി​ൽ, 'ഷൈ​നി​ങ്​ ഷാ​ർ​ജ' എ​ന്ന ഇ​മ്മേ​ഴ്‌​സീ​വ് മ്യൂ​സി​ക് വി​ഡി​യോ പ്ര​ദ​ർ​ശി​പ്പി​ച്ചു. ക​രി​മ​രു​ന്ന് പ്ര​യോ​ഗ​വും ത​ത്സ​മ​യ ക​ലാ​പ​രി​പാ​ടി​ക​ളും വി​നോ​ദ പ​രി​പാ​ടി​ക​ളും ച​ട​ങ്ങി​നെ ശ്ര​ദ്ധേ​യ​മാ​ക്കി. ഫെ​സ്​​റ്റി​വ​ലി​െൻറ ഉ​ദ്ഘാ​ട​ന പ​തി​പ്പി​ൽ പ​ങ്കെ​ടു​ത്ത വി​വി​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളെ ഉ​പ​ഭ​ര​ണാ​ധി​കാ​രി ആ​ദ​രി​ച്ചു. ഉ​ദ്ഘാ​ട​ന​ത്തി​ന് മു​മ്പും ശേ​ഷ​വും ശൈ​ഖ് അ​ഹ​മ്മ​ദ് പ​വ​ലി​യ​നു​ക​ൾ സ​ന്ദ​ർ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sharjah Events
News Summary - A brilliant start to the Sharjah Events
Next Story