രക്തദാന ക്യാമ്പ് നടത്തി
text_fieldsഷാർജ ഇൻകാസ് തൃശൂർ ജില്ല കമ്മിറ്റി നടത്തിയ രക്തദാന ക്യാമ്പ്
ഷാർജ: ഷാർജ ഇൻകാസ് തൃശൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷാർജ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ ആൻഡ് റിസർച്ച് സെന്ററുമായി സഹകരിച്ച് ഷാർജ ഇന്ത്യൻ അസോസിയേഷനിൽവെച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് നടത്തിയ രക്തദാന ക്യാമ്പ് ജില്ല പ്രസിഡന്റ് കെ.എം. അബ്ദുമനാഫിന്റെ അധ്യക്ഷതയിൽ ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡന്റ് നിസാർ തളങ്കര ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ ജന. സെക്രട്ടറി ശ്രീപ്രകാശ്, ജോയന്റ് ട്രഷറർ റെജി, ഇൻകാസ് നേതാക്കളായ എസ്.എം. ജാബിർ, ടി.എ. രവീന്ദ്രൻ, ഇ.വൈ. സുധീർ, പുന്നക്കൻ മുഹമ്മദാലി, നാരായണൻ നായർ, നവാസ് തേക്കട, ബാബു വർഗീസ് തുടങ്ങിയവർ പങ്കെടുത്തു. ജില്ല ജന. സെക്രട്ടറി ഷാന്റി തോമസ് സ്വാഗതവും ഹാരിസ് കൊടുങ്ങല്ലൂർ നന്ദിയും പറഞ്ഞു.
ജില്ല ഭാരവാഹികളായ സുധീർ പാട്ടത്തിൽ, അബൂബക്കർ, പരീത്, അഷ്റഫ് തിയ്യാട്ടിൽ, റഷീദ് വടക്കേക്കാട്, മുസ്തഫ കൊച്ചന്നൂർ, ബാബു വി.എൻ, ഷരീഫ് എ.ടി, ആഷിഖ് ഒരുമനയൂർ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

