Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആറുമാസം...

ആറുമാസം ദുബൈയിലെത്തിയത്​ 98.8 ലക്ഷം അന്താരാഷ്ട്ര സന്ദർശകർ

text_fields
bookmark_border
dubai city
cancel
camera_alt

ദുബൈയിലെ ബുർജ്​ അൽ അറബ്​ അടങ്ങുന്ന പ്രദേശത്തിന്‍റെ രാത്രിദൃശ്യം

ദുബൈ: ഈവർഷം ആദ്യ പകുതിയിൽ എമിറേറ്റിലെത്തിയത്​ 98.8 ലക്ഷം അന്താരാഷ്ട്ര സന്ദർശകർ. ദുബൈ ഇകോണമി ആൻഡ്​ ടൂറിസം വകുപ്പാണ്​ കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്​. കഴിഞ്ഞ വർഷം ഇതേ മാസങ്ങളെ അപേക്ഷിച്ച്​ 6 ശതമാനം വളർച്ചയാണ്​ സന്ദർശകരുടെ എണ്ണത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്​. കഴിഞ്ഞ വർഷം ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 1.82 കോടി അന്താരാഷ്ട്ര സന്ദർശകരാണ്​ എമിറേറ്റിൽ എത്തിച്ചേർന്നിരുന്നത്​. 2023ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇത്​ 9 ശതമാനം വളർച്ചയായിരുന്നു. ലോകത്തെ ഏറ്റവും ആകർഷകമായ ടൂറിസം കേന്ദ്രമായി ദുബൈയുടെ പദവി ശക്​തിപ്പെടുകയാണെന്നാണ്​ കണക്കുകൾ വ്യക്​തമാക്കുന്നത്​.

ഈ കാലയളവിൽ യു.എ.ഇ സന്ദർശിച്ചവരിൽ 22ശതമാനം പേരും പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്​. ദക്ഷിണേഷ്യയിൽ നിന്നുള്ളവർ 15ശതമാനം, കിഴക്കൻ യൂറോപ്പ്​, സ്വതന്ത്ര രാജ്യങ്ങളുടെ കോമൺവെൽത്ത്​ എന്നിവ ചേർന്ന്​ 15ശതമാനം, ഗൾഫ്​ രാജ്യങ്ങൾ 15ശതമാനം, മിഡിൽഈസ്റ്റും വടക്കനാഫ്രിക്കയും ചേർന്ന മേഖലയിൽ നിന്ന്​ 11ശതമാനം, വടക്കുകിഴക്കൻ, തെക്കുകിഴക്കൻ രാജ്യങ്ങൾ ചേർന്ന്​ 9ശതമാനം, അമേരിക്കക്കാർ 7ശതമാനം, ആഫ്രിക്കയിൽ നിന്ന്​ 7ശതമാനം, ആസ്​ട്രേലിയയിൽ നിന്ന്​ 2ശതമാനം എന്നിങ്ങനെയാണ്​ ദുബൈയിലെത്തിയ മറ്റു പ്രദേശങ്ങളിലുള്ളവർ.

ശക്​തമായ സ്വകാര്യ-പൊതു പങ്കാളിത്തതിലൂടെയും കാര്യക്ഷമമായ ആഗോള മാർക്കറ്റിങ്​ തന്ത്രത്തിലൂടെയുമാണ്​ ഈ നേട്ടം കൈവരിക്കാനായതെന്ന്​ ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം എക്സ്​ അക്കൗണ്ടിൽ കുറിച്ചു. ലോകത്തിന്‍റെ ഹൃദയഭൂമിയിൽ നിന്ന്​, എല്ലാ സന്ദർശകർക്കും ഹൃദ്യമായ സ്വാഗതം -അദ്ദേഹം കൂട്ടിച്ചേർത്തു. ദുബൈ എകണോമിക്​ അജണ്ട ഡി33 പ്രകാരം നഗരത്തെ ലോകത്തെ പ്രധാന മൂന്ന്​ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി വികസിപ്പിക്കാനുള്ള യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമിന്‍റെ കാഴ്ചപ്പാടിന്‍റെ തെളിവാണ്​ നേട്ടമെന്നും അദ്ദേഹം വ്യക്​തമാക്കി. കിഴക്കിനും പടിഞ്ഞാറിനുമിടയിലെ ഏറ്റവും സുപ്രധാനമായ പ്രദേശമെന്ന നിലയിലും, എല്ലാ പ്രദേശങ്ങളിൽ നിന്ന്​ എത്തിച്ചേരാൻ എളുപ്പമുള്ള സ്ഥലമെന്ന നിലയിലും ദുബൈ ഏറെപ്പേരെ ആകർഷിക്കപ്പെടുന്നുണ്ട്​. അതോടൊപ്പം ലോകോത്തര അടിസ്ഥാന സൗകര്യങ്ങളും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന്​ വിനോദ സഞ്ചാരികളെ ആകർഷിക്കാനുള്ള കാരണമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiUAE NewsGulf NewsArrivedinternational visitors
News Summary - 9.88 million international visitors arrived in Dubai in six months
Next Story