Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകോവിഡ്​ സുരക്ഷാ...

കോവിഡ്​ സുരക്ഷാ മുൻകരുതലുകളിൽ 98 ശതമാനം യു.എ.ഇക്കാരും തൃപ്​തർ

text_fields
bookmark_border
കോവിഡ്​ സുരക്ഷാ മുൻകരുതലുകളിൽ 98 ശതമാനം യു.എ.ഇക്കാരും തൃപ്​തർ
cancel

ദു​ബൈ: കോ​വി​ഡ്​ വ്യാ​പ​ന ഘ​ട്ട​ത്തി​ൽ യു.​എ.​ഇ സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളി​ൽ രാ​ജ്യ​ത്തെ താ​മ​സ​ക്കാ​രി​ൽ 98 ശ​ത​മാ​നം പേ​രും തൃ​പ്​​ത​രെ​ന്ന്​ സ​ർ​വേ. മ​ഹാ​മാ​രി​യു​ടെ ഘ​ട്ട​ത്തി​ൽ വ്യ​ക്​​തി​ക​ളു​ടെ സു​രി​ക്ഷി​ത​ത്വ ബോ​ധം ഉ​യ​ർ​ന്ന​താ​യും ആ​രോ​ഗ്യ-​സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യ​ങ്ങ​ൾ ന​ട​ത്തി​യ സ​ർ​വേ​യി​ൽ ക​ണ്ടെ​ത്തി. കു​ടും​ബ​ങ്ങ​ളെ ഒ​രു​മി​പ്പി​ക്കാ​നും ബ​ന്ധ​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്​​ത​മാ​കാ​നും കോ​വി​ഡ്​ കാ​ര​ണ​മാ​യ​താ​യും സാ​മൂ​ഹി​ക വ​കു​പ്പ്​ മ​ന്ത്രാ​ല​യം വ​ക്​​താ​വ്​ മോ​ന ഖ​ലീ​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ​റ​ഞ്ഞു.

വി​വാ​ഹ​ങ്ങ​ൾ ല​ളി​ത​വും വെ​ർ​ച്വ​ൽ സ്വ​ഭാ​വ​ത്തി​ലു​മാ​യ​ത്​ കോ​വി​ഡ്​ കേ​സു​ക​ൾ കു​റ​യു​ന്ന​തി​ന്​ സ​ഹാ​യി​ച്ചു. ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ന്​ മാ​ത്ര​മ​ല്ല, കു​ടും​ബ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക ഭാ​രം കു​റ​ക്കു​ന്ന​തി​നും അ​ത്​ വ​ഴി​വെ​ച്ചു -അ​വ​ർ പ​റ​ഞ്ഞു. കോ​വി​ഡ്​ ഉ​യ​ർ​ത്തി​യ വെ​ല്ലു​വി​ളി​ക​ളെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്നി​ട​ത്ത്​ വ്യ​തി​രി​ക്​​ത​ത പു​ല​ർ​ത്താ​ൻ യു.​എ.​ഇ​ക്ക്​ ക​ഴി​ഞ്ഞ​താ​യി സ​ർ​വേ​യി​ൽ പ​െ​ങ്ക​ടു​ത്ത 96 ശ​ത​മാ​നം പേ​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു. ​രോ​ഗ​ത്തി​െൻറ ആ​ഘാ​തം താ​ങ്ങാ​ൻ ക​ഴി​യാ​തി​രു​ന്ന ചെ​റു​കി​ട-​മീ​ഡി​യം സം​രം​ഭ​ക​രെ സ​ഹാ​യി​ക്കാ​നും പ്രാ​യ​മാ​യ​വ​ർ​ക്കും മ​റ്റു താ​മ​സ​ക്കാ​ർ​ക്കും ധാ​ർ​മി​ക​വും മാ​ന​സി​ക​വു​മാ​യ പി​ന്തു​ണ ന​ൽ​കാ​നും രാ​ജ്യ​ത്തി​ന്​ ക​ഴി​ഞ്ഞ​താ​യി മോ​ന ഖ​ലീ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story