ഹോട്ട്പാക്കിന്റെ 97 ശതമാനം ഉൽപന്നങ്ങളും പുനരുപയോഗ സാധ്യം
text_fieldsഹോട്ട്പാക് 2024ലെ സുസ്ഥിരത റിപ്പോര്‍ട്ട് പുറത്തിറക്കുന്നു
ദുബൈ: ദുബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പാക്കേജിങ് രംഗത്തെ പ്രമുഖ കമ്പനി ഹോട്ട്പാക് 2024ലെ സുസ്ഥിരത റിപ്പോര്‍ട്ട് പുറത്തിറക്കി. ഇതുപ്രകാരം കമ്പനിയുടെ 4000 ഉല്പന്നങ്ങളില് 97 ശതമാനവും പുനരുപയോഗിക്കാവുന്നതോ പരിസ്ഥിതി സൗഹൃദമോ ആണ്. 2050 ആകുമ്പോഴേക്കും മാലിന്യം പുറംതള്ളല്‍ പൂർണമായും ഇല്ലാതാക്കുന്നത് സംബന്ധിച്ചും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.
ജര്‍മനിയിലെ ആര്.ഡബ്ല്യൂ.ടി.എച്ച് ആക്കന് സര്‍വകലാശാലയുടെ പങ്കാളിത്തത്തോടെ ലൈഫ് സൈക്കിൾ അസസ്മെന്റ് സംവിധാനത്തിലൂടെയാണ് ഈ നടപടിയുടെ പുരോഗതി ശാസ്ത്രീയമായി വിലയിരുത്തുന്നതും പരിസ്ഥിതി ആഘാതം അളക്കുന്നതും. ഹോട്ട്പാക് ശൃംഖലയിലെ അസംസ്കൃതവസ്തു ശേഖരണം മുതല്‍ ഉല്പാദനവും പാഴ് വസ്തു കളയല്‍ വരെയുള്ളവ കണിശമായി വിലയിരുത്തിയാണ് ഓരോ ഘട്ടവും പരിസ്ഥിതി സൗഹൃദമാണ് എന്ന് ഉറപ്പുവരുത്തുന്നത്. സുസ്ഥിരത എന്ന ലക്ഷ്യം കൈവരിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് ഹോട്ട്പാക് എന്ന് ഗ്രൂപ് സി.ഇ.ഒയും മാനേജിങ് ഡയറക്ടറുമായ പി.ബി. അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു. 2050 ആകുമ്പോഴേക്കും നെറ്റ്-സീറോ എന്ന സ്വപ്നനേട്ടം കൈവരിക്കാനാകുമെന്ന ആത്മവിശ്വാസമുണ്ട്. നവീനത, ആഗോള വിദഗ്ധരുമായുള്ള പങ്കാളിത്തം, ഹരിതഭാവിക്ക് വഴിയൊരുക്കുന്ന പരിസ്ഥിതി സൗഹൃദ മെറ്റീരിയലുകളിലുള്ള മുതല്‍മുടക്ക് എന്നിവക്കുള്ള കമ്പനിയുടെ സന്നദ്ധത തെളിയിക്കുന്നതാണ് ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍’ -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

