നേടാം 90 ശതമാനം ഡിസ്കൗണ്ട്; സ്മാർട്ട് ഡീലുമായി യൂനിയൻ കോപ്
text_fieldsഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലാസി
ദുബൈ: യു.എ.ഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപറേറ്റിവായ യൂനിയൻ കോപ് വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പ്രമോഷനല്‍ കാമ്പയിനുമായി രംഗത്ത്. അര ലക്ഷത്തോളം ഉൽപന്നങ്ങള്ക്ക് 90 ശതമാനം വരെ വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 'സ്മാര്‍ട്ട് ഡീല്‍' എന്ന് പേരിട്ടിരിക്കുന്ന കാമ്പയിനില്‍ ഡിസ്കൗണ്ട് നൽകുന്നതിനായി 174 ദശലക്ഷം ദിര്‍ഹമാണ് യൂനിയൻ കോപ് മാറ്റിവെച്ചിരിക്കുന്നത്.
2021ലെ ഏറ്റവും വലിയ ഡിസ്കൗണ്ട് കാമ്പയിനാണ് തുടക്കം കുറിച്ചിരിക്കുന്നതെന്ന് യൂനിയൻ കോപ് സി.ഇ.ഒ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലാസി പറഞ്ഞു. ഉപഭോക്താക്കളുടെയും വിതരണക്കാരുടെയും നിക്ഷേപകരുടെയും കര്‍ഷകരുടെയും ഉൽപന്ന നിര്മാതാക്കളുടെയുമെല്ലാം താൽപര്യം സംരക്ഷിക്കുന്നതാണ് 'സ്മാര്‍ട്ട് ഡീല്‍'. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തിെൻറ സാമ്പത്തിക സ്ഥിതിയിലുണ്ടാകുന്ന ആഘാതം കുറയ്ക്കാനായി യൂനിയൻ കോപ് കൈക്കൊള്ളുന്ന തുടര്‍ച്ചയായ നടപടികളുടെ ഭാഗം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യകരമായ, ഓര്‍ഗാനിക്, ഭക്ഷ്യ, ഭക്ഷ്യേതര ഉൽപന്നങ്ങളുടെ വലിയ ശേഖരമാണ് സ്മാര്‍ട്ട് ഡീല്‍ കാമ്പയിനിനായി സജ്ജമാക്കിയിരിക്കുന്നത്. ഒപ്പം സ്വദേശി ഉൽപന്നങ്ങള്ക്കും വ്യവസായങ്ങള്‍ക്കും പ്രത്യേക ശ്രദ്ധ നല്കുന്നു. കോവിഡ് മഹാമാരി ഉയര്‍ത്തിയ വെല്ലുവിളികള്‍ക്കിടയില്‍ കഴിഞ്ഞ വര്‍ഷം യൂനിയൻ കോപ് 101 ഡിസ്കൗണ്ട് കാമ്പയിനുകള്‍ സംഘടിപ്പിച്ചതായി അല്‍ ഫലാസി പറഞ്ഞു.