Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right81,000 പരിശോധനകൾ;...

81,000 പരിശോധനകൾ; തെളിവുകളിലേക്ക്​ വെളിച്ചം വീശി​ ഫോറൻസിക്​ വകുപ്പ്​

text_fields
bookmark_border
81,000 പരിശോധനകൾ; തെളിവുകളിലേക്ക്​ വെളിച്ചം വീശി​ ഫോറൻസിക്​ വകുപ്പ്​
cancel

ദുബൈ: ക്രിമിനൽ കേസുകളിലെ തെളിവു ശേഖരത്തിൽ രാജ്യത്തെ പൊലീസ്​ സംവിധാനങ്ങൾക്ക്​ മികച്ച പിന്തുണയേകി ഫോറൻസിക്​ സയൻസസ്​ ആൻഡ്​ ക്രിമിനോളജി ഡിപ്പാർട്ട്​മെന്‍റ്​. 2024ൽ മാത്രം ഫോറൻസിക്​ ഡിപാർട്ട്​മെന്‍റ്​ നടത്തിയത്​ 81,000 പരിശോധനകളാണ്​. ശാസ്ത്ര, സാ​ങ്കേതിക രംഗത്ത്​ ഡിപാർട്ട്​മെന്‍റ്​ നേടിയ സുപ്രധാനമായ വളർച്ചയാണ്​ ഈ കണക്കുകൾ പ്രതിഫലിപ്പിക്കുന്നത്​.

രാജ്യത്തെ പല ക്രിമിനൽ കേസുകളിലും തെളിവുകളിലേക്ക്​ വെളിച്ചം വീശിയത്​ ഈ കണ്ടെത്തലുകളായിരുന്നു. ഡിപാർട്ട്​മെന്‍റിന്‍റെ വാർഷിക യോഗത്തിൽ ദുബൈ പൊലീസ്​ കമാൻഡർ ഇൻ ചീഫ്​ ലഫ്​റ്റനന്‍റ്​ ജനറൽ അബ്​ദുല്ല ഖലീഫ അൽ മർറി ഈ നേട്ടങ്ങൾ വിലയിരുത്തി. മുതിർന്ന ഉദ്യോഗസ്ഥരും ക്രിമിനൽ അന്വേഷണ വിഭാഗത്തിൽ നിന്നുള്ള ഉദ്യോഗസ്ഥരും യോഗത്തിൽ പ​ങ്കെടുത്തു.

നൂതനവും തന്ത്രപരവുമായ പദ്ധതികളുടെ സമഗ്രമായ അന്തരീക്ഷം, സ്ഥാപനമായ പ്രകടനങ്ങൾ, ശാസ്ത്രീയ ഗവേഷണം, ഡിജിറ്റൽ പരിവർത്തനവുമായി ബന്ധപ്പെട്ട സംരംഭങ്ങൾ എന്നിവ യോഗത്തിൽ അവതരിപ്പിച്ചു. 2024ൽ 27 നൂതന പദ്ധതികളാണ്​ ഡിപാർട്ട്​മെന്‍റ്​ നടപ്പിലാക്കിയത്​. റാപ്പിഡ്​ ഡ്രഗ്​ ടെസ്റ്റിങ്​ പ്രോജക്ട്​, കസ്റ്റമർ ജേർണി പ്രോജക്ട്​, ഫോറൻസിക്​ മെഡിസിൻ ഡവലപ്​മെന്‍റ്​ പ്രോജക്ട്​, സ്മാർട്ട്​ ടോക്സിക്കോളജി അനാലിസിസ്​ പ്ലാറ്റ്​ഫോം, ഇന്‍റർനാഷ്​നൽ സെന്‍റർ ഫോർ ഫോറൻസിക്​ സയൻസ്​ തുടങ്ങിയവ ഇതിൽ പ്രധാനപ്പെട്ടതാണ്​. ഡിജിറ്റൽ പരിവർത്തനത്തിന്‍റെ ഭാഗമായി കുറ്റകൃങ്ങളുടെ ദൃശ്യങ്ങൾ വീണ്ടും ചിത്രീകരിക്കുന്നതിനായി ഡിജിറ്റൽ ട്വിൻ സാ​ങ്കേതികത ഉപയോഗിച്ച്​ 93 കേസുകളാണ്​ കൈകാര്യം ചെയ്തത്​. ഇതുവഴി ക്രൈം സീനുകളിലെ പ്രതികരണ സമയം 30 മിനിറ്റുകൾക്ക്​ താഴേയാക്കാനും യാത്ര സമയം 78 ശതമാനം കുറക്കാനും കഴിഞ്ഞു. 2024ൽ 18 പിയർ-റിവ്യൂഡ് പഠനങ്ങൾ പ്രസിദ്ധീകരിക്കുകയും 18 പ്രാദേശിക, അന്തർദേശീയ അവാർഡുകൾ നേടുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#gulfnewsUAEgulfnewsmalayalam
News Summary - 81,000 tests; Forensic Department sheds light on evidence
Next Story