Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ​യി​ൽ...

ദു​ബൈ​യി​ൽ പൊ​തു​ഗ​താ​ഗ​തം ഉ​പ​യോ​ഗി​ച്ച​വ​ർ 80.2 കോ​ടി

text_fields
bookmark_border
ദു​ബൈ​യി​ൽ പൊ​തു​ഗ​താ​ഗ​തം ഉ​പ​യോ​ഗി​ച്ച​വ​ർ 80.2 കോ​ടി
cancel
camera_alt

ദു​ബൈ മെ​ട്രോ​യി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​ർ

ദു​ബൈ: 2025ൽ ​ദു​ബൈ​യി​ലെ പൊ​തു​ഗ​താ​ഗ​തം ഉ​പ​യോ​ഗി​ച്ച​വ​രു​ടെ എ​ണ്ണം 80.21 കോ​ടി​യാ​ണെ​ന്ന്​ ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) അ​റി​യി​ച്ചു. 2024ലെ 74.71 ​കോ​ടി യാ​ത്ര​ക്കാ​രു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ ഇ​ത് 7.4 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ് രേ​ഖ​​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ശ​രാ​ശ​രി ദി​വ​സേ​ന 22 ല​ക്ഷ​മാ​ളു​ക​ൾ യാ​ത്ര ചെ​യ്തി​ട്ടു​ണ്ട്.

പ്രീ​മി​യം (ലി​മോ​സി​ന്‍) സേ​വ​ന​ങ്ങ​ൾ മാ​ത്രം 2.36 കോ​ടി യാ​ത്ര​ക്കാ​ർ ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്. മൊ​ത്തം 16.73 കോ​ടി ട്രി​പ്പു​ക​ളാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​തി​ൽ 12 കോ​ടി ടാ​ക്സി യാ​ത്ര​ക​ളും 4.1 കോ​ടി​യി​ല​ധി​കം ഷെ​യ​ർ​ഡ് മൊ​ബി​ലി​റ്റി യാ​ത്ര​ക​ളു​മാ​ണ്. ഒ​ക്ടോ​ബ​ർ, ന​വം​ബ​ർ മാ​സ​ങ്ങ​ളി​ലാ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ൽ പൊ​തു ഗ​താ​ഗ​തം ഉ​പ​യോ​ഗി​ച്ച മാ​സ​ങ്ങ​ൾ.

ഈ ​മാ​സ​ങ്ങ​ളി​ൽ 1.51 കോ​ടി ട്രി​പ്പു​ക​ളാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 7.28 കോ​ടി യാ​ത്ര​ക്കാ​രു​മാ​യി ഒ​ക്ടോ​ബ​ർ മാ​സ​മാ​ണ് ഏ​റ്റ​വും തി​ര​ക്കേ​റി​യ മാ​സ​മാ​യി അ​ട​യാ​ള​പ്പെ​ടു​ത്തി​യ​ത്.

ദു​ബൈ മെ​​ട്രോ 29.47 കോ​ടി യാ​ത്ര​ക്കാ​രാ​ണ്​ ക​ഴി​ഞ്ഞ വ​ർ​ഷം ഉ​പ​യോ​ഗി​ച്ച​ത്. ഇ​ത്​ ആ​കെ യാ​ത്ര​ക​ളു​ടെ 37 ശ​ത​മാ​നം വി​ഹി​ത​മാ​ണ്. ടാ​ക്സി​ക​ൾ 26 ശ​ത​മാ​ന​വും പൊ​തു ബ​സു​ക​ൾ 25 ശ​ത​മാ​ന​വും പേ​രാ​ണ്​ ഉ​പ​യോ​ഗി​ച്ച​ത്. അ​തേ​സ​മ​യം ഷെ​യ​ർ​ഡ് മൊ​ബി​ലി​റ്റി സേ​വ​ന​ങ്ങ​ൾ 9 ശ​ത​മാ​നം ആ​യി ഉ​യ​ർ​ന്ന് ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​മാ​യി സ്ഥി​ര​മാ​യ വ​ള​ർ​ച്ച തു​ട​രു​ക​യാ​ണ്. മ​റൈ​ൻ ഗ​താ​ഗ​തം 2 ശ​ത​മാ​ന​വും ദു​ബൈ ട്രാം ​ഒ​രു ശ​ത​മാ​ന​വു​മാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

പൊ​തു ബ​സു​ക​ൾ ഉ​പ​യോ​ഗി​ച്ച​ത്​ 19.72 കോ​ടി യാ​ത്ര​ക്കാ​രാ​ണ്. ഇ​തി​ൽ മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ 5 ശ​ത​മാ​നം വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി. മ​റൈ​ൻ ഗ​താ​ഗ​തം 1.84 കോ​ടി യാ​ത്ര​ക്കാ​രെ​യും (3 ശ​ത​മാ​നം വ​ർ​ധ​ന), ദു​ബൈ ട്രാം 99 ​ല​ക്ഷം യാ​ത്ര​ക്കാ​രെ​യും (5 ശ​ത​മാ​നം വ​ർ​ധ​ന) ല​ക്ഷ്യ സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി​ച്ചു. ഷെ​യ​ർ​ഡ് മൊ​ബി​ലി​റ്റി സേ​വ​ന​ങ്ങ​ൾ 7.29 കോ​ടി യാ​ത്ര​ക്കാ​രു​മാ​യി 30 ശ​ത​മാ​നം വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി. ടാ​ക്സി​ക​ൾ 20.9 കോ​ടി (4 ശ​ത​മാ​നം വ​ർ​ധ​ന) യാ​ത്ര​ക്കാ​രെ വ​ഹി​ച്ചു. മെ​ട്രോ​യി​ലെ റെ​ഡ്, ഗ്രീ​ൻ ലൈ​ൻ സ്റ്റേ​ഷ​നു​ക​ളി​ൽ വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.

ബു​ർ​ജു​മാ​ൻ, അ​ൽ റി​ഗ്ഗ, യൂ​നി​യ​ൻ, മാ​ൾ ഓ​ഫ് ദി ​എ​മി​റേ​റ്റ്സ്, ബു​ർ​ജ്​ ഖ​ലീ​ഫ-​ദു​ബൈ മാ​ൾ, ശ​റ​ഫ് ഡി.​ജി, ബ​നി​യാ​സ് സ്‌​ക്വ​യ​ർ, സ്റ്റേ​ഡി​യം തു​ട​ങ്ങി​യ സ്റ്റേ​ഷ​നു​ക​ളി​ലാ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ൽ യാ​ത്ര​ക്കാ​രെ കൈ​കാ​ര്യം ചെ​യ്ത​ത്.

പൊ​തു​ഗ​താ​ഗ​ത​ത്തെ ദു​ബൈ​യി​ലെ ജ​ന​ങ്ങ​ളു​ടെ ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പാ​ക്കു​ക​യാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ ആ​ർ.​ടി.​എ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ്​ ചെ​യ​ർ​മാ​നും ഡ​യ​റ​ക്ട​ർ ജ​ന​റ​ലു​മാ​യ മ​താ​ർ അ​ൽ താ​യ​ർ പ​റ​ഞ്ഞു.

2025-26 കാ​ല​യ​ള​വി​ൽ 13 കി.​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള ആ​റു പു​തി​യ ബ​സ്-​ടാ​ക്സി പ്ര​ത്യേ​ക പാ​ത​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും ഇ​തോ​ടെ സ​മ​ർ​പ്പി​ത പാ​ത​ക​ളു​ടെ ദൈ​ർ​ഘ്യം 20 കി​ലോ​മീ​റ്റ​റാ​കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. കൂ​ടാ​തെ എ​ട്ട് സ്ഥ​ല​ങ്ങ​ളി​ൽ ട്രാ​ക്ക്‌​ല​സ് ട്രാം ​പ​ദ്ധ​തി പ​ഠ​ന​ത്തി​ലാ​ണെ​ന്ന് ആ​ർ.​ടി.​എ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - 802 million people used public transport in Dubai
Next Story