77ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു
text_fieldsഷാർജ: ഇന്ത്യയുടെ 77ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബിൽ ദുബൈ ഇന്ത്യൻ കോൺസുലേറ്റിലെ സീനിയർ കോൺസൽ സുനിൽ കുമാർ ദേശീയ പതാക ഉയർത്തിയ ശേഷം പ്രസിഡന്റിന്റെ സന്ദേശം വായിച്ചു. ക്ലബ് പ്രസിഡന്റ് അബ്ദുൽ സമദ് വൈസ് പ്രസിഡന്റ് കെ.സി. അബൂബക്കർ, ജനറൽ സെക്രട്ടറി ആന്റണി, അഡ്വൈസർ മുരളീധരൻ തുടങ്ങിയവർ നേതൃത്വം നൽകി.
1. കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷം
ഇന്ത്യൻ സോഷ്യൽ സെന്റർ അജ്മാൻ
അജ്മാൻ: ഇന്ത്യൻ സോഷ്യൽ സെന്റർ അജ്മാൻ റിപ്പബ്ലിക് ദിന ആഘോഷം സംഘടിപ്പിച്ചു. ഓഫിസ് അങ്കണത്തിൽ രാവിലെ 8.30ന് നടന്ന ചടങ്ങ് ദുബൈ ഇന്ത്യൻ കോൺസുലേറ്റിലെ വൈസ് കോൺസൽ ഹേമന്ത് ദിർ ദേശീയ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഇന്ത്യൻ സോഷ്യൽ സെന്റർ അജ്മാൻ പ്രസിഡന്റ് ഗിരീശൻ, സെക്രട്ടറി ബഷീർ കാലടി, ട്രഷറർ പ്രദീപ്, വൈസ് പ്രസിഡന്റ് പ്രേംകുമാർ, ജോയന്റ് സെക്രട്ടറി രാജേന്ദ്രൻ, അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
ഇന്ത്യൻ സോഷ്യൽ സെന്റർ അജ്മാൻ ഒരുമിച്ചുകൂടിയവർ
തുടർന്നു നടന്ന പൊതുസമ്മേളനത്തിൽ പ്രസിഡന്റ് ഗിരീശൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബഷീർ കാലടി സ്വാഗതം നിർവഹിച്ചു. ഇന്ത്യയിലെ വികസന നേട്ടങ്ങളും പ്രവാസി സമൂഹത്തിന്റെ പങ്കും സംബന്ധിച്ച് ഹേമന്ത് ദിർ ഉദ്ഘാടന പ്രസംഗത്തിൽ വിശദീകരിച്ചു. പാസി സ്പോർട്ടിലെ കൊച്ചു കലാകാരികൾ ദേശീയത പ്രമേയമാക്കി അവതരിപ്പിച്ച ഡാൻസ് ഫ്യൂഷൻ പരിപാടി ചടങ്ങിന് കലാരസം പകർന്നു. ട്രഷറർ പ്രദീപ് നന്ദി പറഞ്ഞു.
റാക് ഇന്ത്യന്‍ അസോസിയേഷന്
റാക് ഇന്ത്യന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷം
റാസല്‍ഖൈമ: റാക് ഇന്ത്യന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ റാസല്‍ഖൈമയില്‍ റിപ്പബ്ലിക് ദിനാഘോഷം നടന്നു. അസോസിയേഷന് ഹാളില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് എസ്.എ. സലീം ഇന്ത്യയുടെ ദേശീയ പതാക ഉയര്‍ത്തി. വിവിധ കൂട്ടായ്മകളുടെ ഭാരവാഹികളും പ്രതിനിധികളും സ്കൂള്‍ വിദ്യാര്‍ഥികളും പങ്കെടുത്തു. ജനറല്‍ സെക്രട്ടറി മധു ബി. നായര്‍, ഡോ. റജി ജേക്കബ്, ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ അബ്ദുല്ലക്കുട്ടി എന്നിവര്‍ സംസാരിച്ചു. അബ്ദുല്‍റഹീം, അയൂബ്, പ്രദീപ്, ക്ലമന്റ്, നാസര്‍ അല്‍മഹ തുടങ്ങിയവര്‍ നേതൃത്വം നല്കി.
റാക് ഇന്ത്യന്‍ റിലീഫ് കമ്മിറ്റി
റാസല്‍ഖൈമ: എമിറേറ്റില്‍ റാക് ഇന്ത്യന്‍ റിലീഫ് കമ്മിറ്റിയുടെ (ഐ.ആര്.സി) ആഭിമുഖ്യത്തില്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ഐ.ആര്.സി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കോണ്‍സല്‍ ബി.ജി. കൃഷ്ണന് റിപ്പബ്ലിക് ദിന സന്ദേശം നല്കി ഇന്ത്യയുടെ ദേശീയ പതാക ഉയര്‍ത്തി. റാക് ചേതന, കെ.എം.സി.സി, എസ്.എന്‍.ഡി.പി സേവനം, എ.കെ.എം.ജി, ഇന്ത്യന്‍ പീപ്ള്‍സ് ഫോറം, കര്‍ണാടക സംഘം തുടങ്ങി വിവിധ കൂട്ടായ്മകളുടെ ഭാരവാഹികളും പ്രതിനിധികളും പങ്കെടുത്തു. ഐ.ആര്.സി പ്രസിഡന്റ് ഡോ. നിഷാം നൂറുദ്ദീന്‍ സ്വാഗതവും ട്രഷറര്‍ ഡോ. മാത്യു നന്ദിയും പറഞ്ഞു. ജനറല്‍ സെക്രട്ടറി സുമേഷ് മഠത്തില്‍, അഡ്മിനിസ്ട്രേറ്റര്‍ സി. പത്മരാജ്, ഡോ. ജോര്‍ജ് ജേക്കബ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
റാക് ഇന്ത്യന്‍ റിലീഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

