ഭൂകമ്പ ദുരിത ബാധിതര്‍ക്ക് 770 ടണ്‍ ഭക്ഷണം എത്തിച്ച് ഫുജൈറ
text_fieldsശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി
ഫുജൈറ: സിറിയയിലെയും തുർക്കിയയിലെയും ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ യു.എ.ഇ നടത്തിക്കൊണ്ടിരിക്കുന്ന കാമ്പയിനിന്റെ ഭാഗമായി ഫുജൈറയില്‍നിന്ന് ഹമദ് അല്‍ ഷർഖി ഫൗണ്ടേഷനും ഫുജൈറ ചാരിറ്റി അസോസിയേഷനും സംയുക്തമായി 770 ടൺ ഭക്ഷണം എത്തിച്ചു. സുപ്രീംകൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖിയുടെയും ഫുജൈറ കിരീടാവകാശി ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖിയുടെയും പിന്തുണയിലാണ് സഹായം എത്തിക്കാന്‍ സാധിച്ചതെന്ന് ഫുജൈറ ചാരിറ്റി അസോസിയേഷൻ ഡയറക്ടർ ബോർഡ് ചെയർമാൻ സഈദ് ബിൻ മുഹമ്മദ് അൽ റുഖ്ബാനി പറഞ്ഞു.
പ്രതിസന്ധി ഘട്ടങ്ങളിൽ സഹായം എത്തിക്കുന്നതില്‍ യു.എ.ഇ എന്നും മറ്റു രാഷ്ട്രങ്ങള്‍ക്ക് ഒരു മാതൃകയാണെന്നും രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ തുടങ്ങിവെച്ച പാതയാണ് രാഷ്ട്രനേതാക്കള്‍ പിന്തുടരുന്നതെന്നും അൽ റുഖ്ബാനി ചൂണ്ടിക്കാണിച്ചു.