റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ‘ദേശ് വിധാത്’ നടത്തി
text_fieldsദുബൈ: യുവത്വം ഭരണഘടന വായിക്കുന്നു എന്ന ശീർഷകത്തിൽ കലാലയം സാംസ്കാരികവേദി നേതൃത്വത്തിൽ ഇന്ത്യയുടെ 76ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സെക്ടർ കേന്ദ്രങ്ങളിൽ ‘ദേശ് വിധാത്’ നടന്നു.
ഇന്ത്യൻ ഭരണഘടന ഓരോ പൗരന്റെയും സംരക്ഷകനായും കാവലായും നിൽക്കുന്നതാണ് രാജ്യത്തിന്റെ പ്രത്യേകതയെന്നും ലോകത്തിനുതന്നെ മാതൃകയാണെന്നും യോഗം അഭിപ്രായപ്പെട്ടു. ഭരണഘടന ഉറപ്പു നൽകുന്ന പൗരാവകാശ സംരക്ഷണത്തെക്കുറിച്ച് പ്രവാസി യുവതയിൽ അവബോധം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തിൽ നടന്ന പരിപാടിയിൽ വിവിധ കേന്ദ്രങ്ങളിലായി പ്രജീഷ് ബാലുശ്ശേരി, ഇസ്മാഈൽ കക്കാട്, താജുദ്ദീൻ വെളിമുക്ക്, സഹൽ പുറക്കാട്, മുഹമ്മദ് കുട്ടി ആലൂർ, ടി.ടി. ശബീർ എന്നിവർ സംസാരിച്ചു.
