Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈയിൽ പുതിയ 726 ബസ്...

ദുബൈയിൽ പുതിയ 726 ബസ് കാത്തിരിപ്പ്​ കേന്ദ്രങ്ങൾ

text_fields
bookmark_border
ദുബൈയിൽ പുതിയ 726 ബസ് കാത്തിരിപ്പ്​ കേന്ദ്രങ്ങൾ
cancel
camera_alt

ദുബൈയിൽ നിർമിച്ച ബസ് കാത്തിരിപ്പ്​ കേന്ദ്രങ്ങളിലൊന്ന്

ദുബൈ: ബസ് യാത്രക്കാരുടെ സൗകര്യം പരിഗണിച്ച്​ എമിറേറ്റിലെ വിവിധ പ്രധാന മേഖലകളിലായി 726 ആധുനിക ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ സ്ഥാപിച്ച്​ ദുബൈ റോഡ്​ ഗതാഗത അതോറിറ്റി(ആർ.ടി.എ). വർഷത്തിൽ ഏകദേശം 19.2 കോടി യാത്രക്കാർക്ക്​ ഉപകാരപ്രദമാകും സംവിധാനങ്ങളെന്ന്​ അധികൃതർ പ്രസ്താവനയിൽ വ്യക്​തമാക്കി. ചില സ്റ്റോപ്പുകൾ പത്തിൽ കൂടുതൽ ബസ് റൂട്ടുകളുമായി ബന്ധിപ്പിച്ചിട്ടുണ്ട്​. ഇത്​ യാത്രാസമയം കുറക്കുന്നതിന്​ സഹായിക്കുമെന്നും അധികൃതർ അറിയിച്ചു.

പദ്ധതി പൊതുഗതാഗത അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിൽ തന്ത്രപ്രധാന നീക്കമാണെന്നും, ദുബൈയെ ലോകത്തിലെ മികച്ച താമസ നഗരങ്ങളിലൊന്നായി ഉയർത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും ആർ.ടി.എ ഡയറക്ടർ ബോർഡ്​ ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ പറഞ്ഞു. പൊതുഗതാഗത ഉപയോഗം വർധിപ്പിക്കുകയും കാർബൺ പുറന്തള്ളൽ കുറക്കുകയും ചെയ്യുന്നതിലും ഈ പദ്ധതി സഹായകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കൂടുതൽ യാത്രക്കാരുള്ള പ്രദേശങ്ങൾക്ക്​ മുൻഗണന നൽകിയാണ്​ കാത്തിരിപ്പ്​ കേന്ദ്രങ്ങളുടെ സ്ഥാനം തിരഞ്ഞെടുത്തതെന്നും ഭാവിയിലെ ഗതാഗത ആവശ്യങ്ങൾ കൂടി പരിഗണിച്ചാണിത് നടപ്പാക്കിയതെന്നും ആർ.ടി.എ അറിയിച്ചു. യാത്രക്കാരുടെ ഉപയോഗം അനുസരിച്ച് ഏഴ് തരത്തിലുള്ള മോഡലുകളിലായി സ്റ്റോപ്പുകൾ വിഭജിച്ചിട്ടുണ്ട്​. ദിവസേന 750ൽ കൂടുതൽ യാത്രക്കാർ ഉപയോഗിക്കുന്ന മെയിൻ സ്റ്റോപ്പുകൾ, 250 മുതൽ 750 യാത്രക്കാരുള്ള സെക്കൻഡറി, 100 മുതൽ 250വരെ ഉപയോഗിക്കുന്ന സ്റ്റാൻഡേർഡ്, 100ൽ താഴെ മാത്രം ഉപയോഗിക്കുന്ന പിക്കപ്പ്-ഡ്രോപ്പ് സ്റ്റോപ്പുകൾ എന്നിങ്ങനെയാണ്​ വിഭജിച്ചിട്ടുള്ളത്​. മെയിൻ സ്റ്റോപ്പുകളിൽ എയർ കണ്ടീഷൻ ചെയ്ത ഭാഗങ്ങൾ, ഷേഡ് ഏരിയകൾ, പരസ്യ സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ബസ് നെറ്റ്‌വർക്ക് മാപ്പുകൾ, ടൈംടേബിൾ, സർവീസ് ഫ്രീക്വൻസി തുടങ്ങിയ വിവരങ്ങൾ പ്രദർശിപ്പിക്കുന്ന ഡിജിറ്റൽ ഡിസ്‌പ്ലേകളും സജ്ജീകരിച്ചിട്ടുണ്ട്. ദുബൈ യൂനിവേഴ്​സൽ ഡിസൈൻ കോഡ്​ പ്രകാരം രൂപകൽപന ചെയ്തിരിക്കുന്ന ഈ ഷെൽട്ടറുകളിൽ വീൽചെയർ ഉപയോക്താക്കൾക്കായി പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - 726 new bus waiting areas in Dubai
Next Story