Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ നൗ ​ആ​പ്പി​ൽ 70...

ദു​ബൈ നൗ ​ആ​പ്പി​ൽ 70 ഡി​ജി​റ്റ​ൽ സേ​വ​ന​ങ്ങ​ൾ കൂ​ടി

text_fields
bookmark_border
ദു​ബൈ നൗ ​ആ​പ്പി​ൽ 70 ഡി​ജി​റ്റ​ൽ സേ​വ​ന​ങ്ങ​ൾ കൂ​ടി
cancel

ദു​ബൈ: സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ ഡി​ജി​റ്റ​ൽ​വ​ത്​​ക​രി​ക്കു​ന്ന​തി​നാ​യി ആ​രം​ഭി​ച്ച ‘ദു​ബൈ നൗ’ ​ആ​പ്ലി​ക്കേ​ഷ​നി​ൽ പു​തു​താ​യി 70 ഡി​ജി​റ്റ​ൽ സേ​വ​ന​ങ്ങ​ൾ കൂ​ടി കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​തോ​ടെ മൊ​ത്തം ഡി​ജി​റ്റ​ൽ സേ​വ​ന​ങ്ങ​ളു​ടെ എ​ണ്ണം 370 ആ​യ​താ​യി ഡി​ജി​റ്റ​ൽ ദു​ബൈ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​തേ​സ​മ​യം, 2025ൽ ​ദു​ബൈ​നൗ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി ന​ട​ന്ന​ത്​ 57 ല​ക്ഷം പേ​മെ​ന്‍റ്​ ഇ​ട​പാ​ടു​ക​ളാ​ണ്.

50ൽ ​അ​ധി​കം സ​ർ​ക്കാ​ർ, സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ലെ സ്ഥാ​പ​ന​ങ്ങ​ളു​മാ​യു​ള്ള സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ​യാ​ണ്​ ഇ​ത്ര​യ​ധി​കം സേ​വ​ന​ങ്ങ​ൾ ഒ​രു പ്ലാ​റ്റ്​​ഫോ​മി​ലൂ​ടെ ന​ൽ​കു​ന്ന​തെ​ന്ന്​ ഡി​ജി​റ്റ​ൽ ദു​ബൈ​യി​ലെ ഡി​ജി​റ്റ​ൽ ആ​പ്ലി​ക്കേ​ഷ​ൻ ആ​ൻ​ഡ്​ പ്ലാ​റ്റ്​​ഫോം സെ​ക്ട​ർ എ​ക്സി​ക്യു​ട്ടി​വ്​ ഡ​യ​റ​ക്ട​ർ ഡോ. ​മൗ​സ സു​വൈ​ദാ​ൻ പ​റ​ഞ്ഞു.

സ​ർ​ക്കാ​ർ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​നും സ​മ​യ​വും പ്ര​യ​ത്ന​വും ലാ​ഭി​ക്കു​ന്ന​തി​നു​മാ​യി രൂ​പ​ക​ൽ​പ​ന ചെ​യ്തി​രി​ക്കു​ന്ന ഡി​ജി​റ്റ​ൽ പ്ലാ​റ്റ്​​ഫോ​മി​ലൂ​ടെ താ​മ​സ​ക്കാ​ർ​ക്കും പൗ​ര​ന്മാ​ർ​ക്കും മു​ഴു​വ​ൻ ഇ​ട​പാ​ടു​ക​ളും ഒ​റ്റ പ്ലാ​റ്റ്​​ഫോ​മി​ലൂ​ടെ പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ദു​ബൈ എ.​ഐ ഡി​ജി​റ്റ​ൽ അ​സി​സ്റ്റ​ന്‍റ്​ വ​ഴി കൃ​ത്രി​മ​ബു​ദ്ധി​യു​ടെ സം​യോ​ജ​നം ഉ​ൾ​പ്പെ​ടെ നൂ​ത​ന സാ​ങ്കേ​തി​ക ന​വീ​ക​ര​ണ​ങ്ങ​ളാ​ണ് പ്ലാ​റ്റ്‌​ഫോ​മി​ന്‍റെ തു​ട​ർ​ച്ച​യാ​യ വി​ക​സ​ന​ത്തെ പി​ന്തു​ണ​ക്കു​ന്ന​ത്. ഇ​തു വ​ഴി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ പ്ര​ധാ​ന സേ​വ​ന​ങ്ങ​ൾ വേ​ഗ​ത്തി​ൽ ല​ഭ്യ​മാ​ക്കാ​ൻ സാ​ധി​ക്കും. എ.​ഐ സം​വി​ധാ​നം ഉ​പ​ഭോ​ക്താ​വി​ന്‍റെ ആ​വ​ശ്യ​ങ്ങ​ളും പ്ര​തി​ക​ര​ണ​ങ്ങ​ളും യ​ഥാ​സ​മ​യം വി​ശ​ക​ല​നം ചെ​യ്യും.

ഇ​തി​ലൂ​ടെ മൊ​ത്ത​ത്തി​ലു​ള്ള ഉ​പ​ഭോ​ക്​​തൃ അ​നു​ഭ​വം മെ​ച്ച​പ്പെ​ടു​ത്താ​നും കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കാ​നും ക​ഴി​യു​മെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി. 2025ൽ 4000 ​പു​തി​യ ഉ​പ​ഭോ​ക്താ​ക്ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ ആ​പ്ലി​ക്കേ​ഷ​ന്​ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ഇ​തോ​ടെ മൊ​ത്തം ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ എ​ണ്ണം 22 ല​ക്ഷ​മാ​യി ഉ​യ​ർ​ന്നു. ‘മൈ ​സ​ർ​വി​സ​സ്​’ എ​ന്ന പു​തി​യ വി​ഭാ​ഗം കൂ​ടി ആ​രം​ഭി​ച്ച​തോ​ടെ കൂ​ടു​ത​ൽ വ്യ​ക്തി​ഗ​ത അ​നു​ഭ​വം​ വാ​ഗ്ദാ​നം ചെ​യ്യാ​നാ​യി​ട്ടു​ണ്ട്​.

‘ഡോ​ക്യു​മെ​ന്‍റ്​’ എ​ന്ന വി​ഭാ​ഗം ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ എ​മി​റേ​റ്റ​ഡ്​​സ്​ ഐ​ഡി, ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്, റെ​സി​ഡ​ൻ​റ്സ്​ പെ​ർ​മി​റ്റു​ക​ൾ എ​ന്നി​വ പോ​ലു​ള്ള ഔ​ദ്യോ​ഗി​ക രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കാ​നും മ​റ്റും സ​ഹാ​യ​ക​മാ​ണെ​ന്നും ഡോ. ​മൗ​സ സു​വൈ​ദാ​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - 70 more digital services added to Dubai Now app
Next Story