Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightഅബൂദബിയുടെ ആദ്യ...

അബൂദബിയുടെ ആദ്യ ക്രിസ്മസ് ആഘോഷത്തിന് 64 വര്‍ഷം

text_fields
bookmark_border
അബൂദബിയുടെ ആദ്യ ക്രിസ്മസ് ആഘോഷത്തിന് 64 വര്‍ഷം
cancel
camera_alt

അബൂദബി ഭരണാധികാരിയായിരുന്ന ശൈഖ് ഷഖ്ബുത്ത് ബിന്‍ സുല്‍ത്താനും ശൈഖ്​ ഖാലിദും 1957ലെ ക്രിസ്മസ് ദിനത്തില്‍ അബൂദബിയിലെ പ്രവാസി സമൂഹത്തെ സന്ദര്‍ശിച്ചപ്പോള്‍. ഒപ്പമുള്ളത് അമേരിക്കന്‍ പത്രപ്രവര്‍ത്തകയായ മോളി തായര്‍

അബൂദബി: ക്രിസ്മസ് ആഘോഷ നിറവില്‍ അബൂദബിക്കും ഓര്‍ത്തെടുക്കാനുണ്ടേറെ ചരിത്രമുഹൂര്‍ത്തങ്ങള്‍. 64 വർഷം മുമ്പ്​​ ഇതുപോലൊരു ഡിസംബറിലാണ്​ അബൂദബിയിലെ ആദ്യ ക്രിസ്മസ് ആഘോഷം നടന്നത്​. കടലിന് അഭിമുഖമായ വില്ലയിലെ ലിവിങ് റൂമിലായിരുന്നു പ്രവാസികളായ ക്രൈസ്തവരുടെ ക്രിസ്മസ് ആഘോഷങ്ങള്‍ അന്ന് അരങ്ങേറിയത്. വിരലില്‍ എണ്ണാവുന്നവര്‍ മാത്രം സംബന്ധിച്ച ആഘോഷച്ചടങ്ങ്.

ബ്രിട്ടീഷ് പെട്രോളിയത്തി​െൻറ ജീവനക്കാരനായിരുന്ന ടിം ഹില്യാഡിന് അബൂദബിയില്‍ അനുവദിച്ചിരുന്ന വില്ലയുടെ ലിവിങ് റൂമിലായിരുന്നു ആദ്യ ക്രിസ്മസ് ചടങ്ങുകള്‍ അരങ്ങേറിയത്. ടിമ്മി​െൻറ ഭാര്യ സൂസനും ചെറിയ കുട്ടിയുമടങ്ങുന്ന കുടുംബമായിരുന്നു ഇവിടെ താമസിച്ചിരുന്നത്. ഈ സമയം ലണ്ടനില്‍ നിന്ന് അബൂദബിയിലെത്തിയ സഞ്ചാര സാഹിത്യകാരന്‍ റോഡറിക് ഓവനും ടിമ്മി​െൻറ വീട്ടില്‍ തങ്ങി.

1955ല്‍ ഓവന്‍ അബൂദബി ഭരണാധികാരിയായ ശൈഖ് ശഖ്ബൂത്തിനെ സന്ദര്‍ശിക്കുകയും സൗഹൃദം ആരംഭിക്കുകയും ചെയ്തു. ഈ സൗഹൃദസംഭാഷണത്തില്‍ വിശ്വാസപരമായ കാര്യങ്ങള്‍ ചര്‍ച്ചയാവുകയും അതേവര്‍ഷം ഹില്യാഡ്‌സി​െൻറ വസതിയില്‍ നടക്കുന്ന ക്രിസ്മസ് ദിന പരിപാടിയിലേക്ക് ഭരണാധികാരിയെ ക്ഷണിക്കുകയും ചെയ്തു.

പിന്നീട് യു.എ.ഇ രൂപവത്​കൃതമാവുകയും ഏകീകൃത ഇമാറാത്തി​െൻറ സ്ഥാപകനായ ശൈഖ് സായിദ് പൂര്‍വികനായ ശൈഖ് ശഖ്ബുത്തി​െൻറ വിശാലമനസ്‌കത പിന്തുടരുകയും ചര്‍ച്ച് നിര്‍മിക്കാന്‍ ഭൂമി വിട്ടുനല്‍കുകയും ചെയ്തു. 1960കളിലാണ് ഔദ്യോഗികമായി ആദ്യ ക്രൈസ്തവ ദേവാലയമായ സെൻറ്​ ആന്‍ഡ്രൂസ് ചര്‍ച്ച് അബൂദബിയില്‍ സ്ഥാപിതമാവുന്നത്. പിറ്റേവര്‍ഷവും ഭരണാധികാരി ക്രിസ്മസ് ദിന പരിപാടിയില്‍ സംബന്ധിക്കുകയും പ്രവാസികളായ അമുസ്​ലിംകളുടെ മതചടങ്ങുകള്‍ക്ക് അവസരമൊരുക്കിത്തുടങ്ങുകയും ചെയ്തു.

1957ലാണ് ഒരു ആംഗ്ലിക്കന്‍ പുരോഹിതനെ അബൂദബിയിലെത്തിച്ച് ക്രിസ്മസ് ദിന ചടങ്ങുകള്‍ നടത്തുന്നതിനെക്കുറിച്ച് വിശ്വാസികള്‍ ആലോചിക്കുന്നത്. തുടര്‍ന്ന് അബൂദബിയിലെ ബ്രിട്ട​െൻറ രാഷ്ട്രീയ പ്രതിനിധിയായിരുന്ന പീറ്റര്‍ ട്രിപ്പ് ബഹ്റൈനിലെ സെന്‍റ്​ ക്രിസ്​റ്റഫേഴ്‌സ് പള്ളി വികാരിയായ അലന്‍ മോറിസിനെ അബൂദബിയിലേക്ക് കൊണ്ടുവരാമെന്നും ഇതി​െൻറ ചെലവ് താന്‍ വഹിച്ചുകൊള്ളാമെന്നും പറഞ്ഞു.

ക്രിസ്മസിന് എട്ടുദിവസം മുമ്പ് ബില്യാഡി​െൻറ വസതിയിലെ ലിവിങ് റൂമില്‍ അലന്‍ മോറിസ് പ്രാര്‍ഥന നടത്തുകയും നിരവധിപേര്‍ പങ്കെടുക്കുകയും ചെയ്തു. ഇതായിരുന്നു അബൂദബിയിലെ ആദ്യത്തെ ക്രിസ്ത്യന്‍ പ്രാര്‍ഥന ചടങ്ങെന്ന് ഹില്യാഡി​െൻറ പത്‌നി സൂസന്‍ എഴുതിയ ബിഫോര്‍ ഓയില്‍ എന്ന പുസ്തകത്തില്‍ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Christmas celebration
News Summary - 64 years since the first Christmas celebration in Abu Dhabi
Next Story