Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാ​ർ​ജ സ​ഫാ​രി...

ഷാ​ർ​ജ സ​ഫാ​രി പാ​ർ​ക്കി​ൽ 61 മൃ​ഗ​ങ്ങ​ളെ​ക്കൂ​ടി എ​ത്തി​ച്ചു

text_fields
bookmark_border
ഷാ​ർ​ജ സ​ഫാ​രി പാ​ർ​ക്കി​ൽ 61 മൃ​ഗ​ങ്ങ​ളെ​ക്കൂ​ടി എ​ത്തി​ച്ചു
cancel
camera_alt

ഷാ​ർ​ജ സ​ഫാ​രി പാ​ർ​ക്കി​ലേ​ക്ക്​ എ​ത്തി​ച്ച മൃ​ഗ​ങ്ങ​ളെ വി​മാ​ന​ത്തി​ൽ​നി​ന്ന്​ പു​റ​ത്തി​റ​ക്കു​ന്നു

ഷാ​ർ​ജ: നി​ര​വ​ധി സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന ഷാ​ർ​ജ സ​ഫാ​രി​യി​ൽ 61 മൃ​ഗ​ങ്ങ​ളെ​ക്കൂ​ടി പു​തു​താ​യി എ​ത്തി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ആ​ഫ്രി​ക്ക​യി​ൽ നി​ന്നാ​ണ്​ തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ ഇ​ന​ത്തി​ൽ ഉ​ൾ​പ്പെ​ട്ട മൃ​ഗ​ങ്ങ​ളെ​യാ​ണ്​ പ​രി​സ്ഥി​തി-​സം​ര​ക്ഷി​ത മേ​ഖ​ല അ​തോ​റി​റ്റി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ എ​ത്തി​ച്ച​ത്.

ക​ഴി​ഞ്ഞ മാ​സം ആ​രം​ഭി​ച്ച സ​ഫാ​രി​യു​ടെ പു​തി​യ സീ​സ​ണി​ൽ സ​ന്ദ​ർ​ശ​ക​രാ​യി എ​ത്തു​ന്ന​വ​ർ​ക്ക്​ മൃ​ഗ​ങ്ങ​ളെ കാ​ണാ​നാ​കും. പ​രി​സ്ഥി​തി, ടൂ​റി​സം ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളെ ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള കാ​ഴ്ച​പ്പാ​ടി​ന്​ അ​നു​സ​രി​ച്ച്​ വൈ​വി​ധ്യ​മാ​ർ​ന്ന ജീ​വ​ജാ​ല​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​ണ്​ പു​തു​താ​യി മൃ​ഗ​ങ്ങ​ളെ എ​ത്തി​ച്ച​തെ​ന്ന്​ പ​രി​സ്ഥി​തി-​സം​ര​ക്ഷി​ത മേ​ഖ​ല അ​തോ​റി​റ്റി ചെ​യ​ർ​പേ​ഴ്​​സ​ൻ ഹ​ന സൈ​ഫ്​ അ​ൽ സു​വൈ​ദി പ​റ​ഞ്ഞു. ആ​ഫ്രി​ക്ക​ക്കു​ പു​റ​ത്തെ ​ഏ​റ്റ​വും വ​ലി​യ സ​ഫാ​രി പാ​ർ​ക്ക്​ എ​ന്ന ഖ്യാ​തി​യു​ള്ള കേ​ന്ദ്ര​ത്തി​ന്‍റെ പു​തി​യ സീ​സ​ൺ സെ​പ്​​റ്റം​ബ​ർ 21നാ​ണ്​ ആ​രം​ഭി​ച്ച​ത്.

2021ൽ ​ആ​രം​ഭി​ച്ച പാ​ർ​ക്കി​ന്‍റെ മൂ​ന്നാം സീ​സ​ണാ​ണ്​ ഇ​ത്ത​വ​ണ​ത്തേ​ത്. പാ​ർ​ക്കി​ലെ ആം​ഫി തി​യ​റ്റ​റി​ൽ ഒ​രു​ക്കി​യ ആ​ഫ്രി​ക്ക​ൻ പ​ക്ഷി​ക​ളെ​യും മൃ​ഗ​ങ്ങ​ളെ​യും​കു​റി​ച്ച പ്ര​ത്യേ​ക പ്ര​ദ​ർ​ശ​നം ഇ​ത്ത​വ​ണ​ത്തെ പു​തു​മ​യാ​ണ്. ദൈ​ദി​ലെ അ​ൽ ബ്രൈ​ദി സം​ര​ക്ഷി​ത മേ​ഖ​ല​യി​ലെ എ​ട്ടു​ സ്ക്വ​യ​ർ കി.​മീ​റ്റ​ർ വി​സ്തീ​ർ​ണ​മു​ള്ള സ്ഥ​ല​ത്താ​ണ്​ സ​ഫാ​രി സ്ഥി​തി​ചെ​യ്യു​ന്ന​ത്. മ​രു​ഭൂ​മി​യു​ടെ ന​ടു​വി​ൽ ആ​ഫ്രി​ക്ക​ൻ വ​നാ​ന്ത​രീ​ക്ഷ​ത്തി​ലാ​ണ് പാ​ർ​ക്ക്​ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 12 വ​ർ​ഗ​ങ്ങ​ളി​ൽ​പെ​ട്ട അ​മ്പ​തി​നാ​യി​ര​ത്തി​ലേ​റെ ജീ​വി​ക​ൾ ഇ​വി​ടെ​യു​ണ്ട്. സിം​ഹം, ആ​ന​ക​ൾ, ജി​റാ​ഫു​ക​ൾ എ​ന്നി​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടും. ആ​യി​ര​ത്തോ​ളം ആ​ഫ്രി​ക്ക​ൻ മ​ര​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ച്ചി​ട്ടു​മു​ണ്ട്. സ​ന്ദ​ർ​ശ​ക​ർ​ക്ക് മൃ​ഗ​ങ്ങ​ളു​ടെ സ്വാ​ഭാ​വി​ക ആ​വാ​സ​വ്യ​വ​സ്ഥ​യി​ൽ കാ​ൽ​ന​ട​യാ​യി ക​റ​ങ്ങാ​നും മൃ​ഗ​ങ്ങ​ളെ​ക്കു​റി​ച്ച് അ​റി​യാ​നും ഇ​വി​ടെ അ​വ​സ​ര​മു​ണ്ട്. രാ​വി​ലെ 8.30 മു​ത​ൽ വൈ​കു. ആ​റു​മ​ണി വ​രെ​യാ​ണ്​ പാ​ർ​ക്കി​ന്‍റെ പ്ര​വ​ർ​ത്ത​ന​സ​മ​യം. ടി​ക്ക​റ്റെ​ടു​ത്താ​ണ്​ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AnimalsTourismSharjah Safari Park
News Summary - 61 More Animals Brought to Sharjah Safari Park
Next Story