Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എസ്​-യു.എ.ഇ...

യു.എസ്​-യു.എ.ഇ മധ്യസ്ഥതയിൽ 600 റഷ്യ-യുക്രെയ്​ന്‍ തടവുകാർക്ക്​ മോചനം

text_fields
bookmark_border
യു.എസ്​-യു.എ.ഇ മധ്യസ്ഥതയിൽ 600 റഷ്യ-യുക്രെയ്​ന്‍ തടവുകാർക്ക്​ മോചനം
cancel

അബൂദബി: യു.എ.ഇയും യു.എസും തുടര്‍ച്ചയായ രണ്ട്​ ദിവസം നടത്തിയ സംയുക്ത മധ്യസ്ഥതയുടെ ഭാഗമായി റഷ്യ- യുക്രെയ്​ന്‍ യുദ്ധത്തടവുകാരില്‍ 600 പേരെ കൂടി മോചിപ്പിച്ചു.

യു.എ.ഇ വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇരുരാജ്യങ്ങളുടെയും 300 തടവുകാര്‍ വീതമാണ് മോചിപ്പിക്കപ്പെട്ടത്. ഇതോടെ രണ്ടുദിവസങ്ങളില്‍ മോചിപ്പിക്കപ്പെട്ട തടവുകാരുടെ എണ്ണം 1000 കടന്നതായി മന്ത്രാലയം വ്യക്തമാക്കി. ഏറ്റവും ഒടുവിൽ തടവുകാര്‍ ഉള്‍പ്പെടെ യു.എസ്-യു.എ.ഇ മധ്യസ്ഥതയുടെ ഭാഗമായി ആകെ മോചിതരായ റഷ്യന്‍-യുക്രെയ്ന്‍ തടവുകാരുടെ എണ്ണം 5955 ആയി ഉയര്‍ന്നു. മധ്യസ്ഥ നീക്കങ്ങളുമായി സഹകരിച്ച റഷ്യക്കും യുക്രയ്‌നും മന്ത്രാലയം നന്ദി പറയുകയും ചെയ്തു. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള സംഘര്‍ഷം ആരംഭിച്ചതു മുതല്‍ യു.എ.ഇ 20 മധ്യസ്ഥത നീക്കങ്ങളാണ് നടത്തിയത്. ഇത് ഇരു രാജ്യങ്ങളുമായുള്ള യു.എ.ഇയുടെ ദൃഢമായ ബന്ധവും നയതന്ത്ര, മാനുഷിക പരിഹാരങ്ങളെ പിന്തുണക്കുന്നതില്‍ വിശ്വസ്ത മധ്യസ്ഥന്‍ എന്ന യു.എ.ഇയുടെ പങ്കുമാണ് വെളിവാക്കുന്നതെന്ന് മന്ത്രാലയം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEEmaratbeatsgulfnewsmalayalam
News Summary - 600 Russian-Ukrainian prisoners released under US-UAE mediation
Next Story