അജ്മാനില്‍ തീ പിടിത്തം, ആറു വെയര്‍ ഹൗസുകള്‍ കത്തി നശിച്ചു
text_fieldsഅജ്മാന്‍ : അജ്മാനിൽ പ്രവര്‍ത്തിക്കുന്ന ആറു വെയര്‍ഹൌസുകൾക്ക് തീ പിടിച്ചു. രാത്രി ഒന്നരയോടു കൂടിയാണ് തീ പിടുത്തമുണ്ടായത് . പച്ചക്കറി മാര്‍ക്കറ്റിനു പിറകില്‍ സ്ഥിതിചെയ്യുന്ന വെയര്‍ഹൌസുകൾക്കാണ് തീ പിടിച്ചത്. കെമിക്കല്‍, പ്ലാസ്റ്റിക്, ഗാര്‍മന്റ്സ് എന്നീ കമ്പനികളാണ് ഈ വെയര്‍ഹൌസുകളില്‍ പ്രവര്‍ത്തിക്കുന്നത്.
വിവരമറിഞ്ഞ് കുതിച്ചെത്തിയ അഗ്നി ശമനസേന സമീപ കെട്ടിടങ്ങളിലെ താമസക്കാരെ ഒഴിപ്പിച്ചു. വൈദ്യുതി ബന്ധം അടക്കം നിലച്ച് പോയതിനെ തുടര്‍ന്ന്‍ താമസക്കാര്‍ തങ്ങളുടെ സാധനങ്ങളുമായി വഴിയോരങ്ങളില്‍ ഇരിക്കുന്നത് കാണാമായിരുന്നു. അഗ്നിശമനസേനയുടെയും പൊലീസിന്റെയും സമയോചിതമായ ഇടപെടല്‍ വലിയ അപകടം ഒഴിവാക്കുകയായിരുന്നു. തീ പിടുത്തത്തിനുള്ള കാരണം വ്യക്തമല്ല. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
