Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right5 ജി വരുന്നു;

5 ജി വരുന്നു;

text_fields
bookmark_border
5  ജി വരുന്നു;
cancel
camera_alt??????? ?? ????????

അബൂദബി: അതിവേഗ മൊബൈൽ സേവനം യാഥാർഥ്യമാക്കിയ അഞ്ചാം തലമുറ സാ​േങ്കതിക വിദ്യ അതിവേഗം നടപ്പാക്കുന്നതിന്​​ ടെലികമ്യൂണിക്കേഷൻ ​െറഗുലേറ്ററി അതോറിറ്റിയുടെ (ടി.ആർ.എ) പിന്തുണ. അടുത്ത വർഷത്തോടെ ഇതിനാവശ്യമായ അടിസ്​ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താനാവുമെന്നാണ്​ കരുതപ്പെടുന്നത്​. 2019 ഒാടെ ഫൈവ്​ ജി സാ​േങ്കതിക വിദ്യ സാധാരണക്കാരിലേക്ക്​ എത്തും. 

സെക്കൻറിൽ 20 ജിബിപിഎസ്​ ആണ്​ ഇൗ സാ​േങ്കതിക വിദ്യയിൽ വിവര കൈമാറ്റത്തിനുണ്ടാകുന്ന വേഗം. കഴിഞ്ഞയാഴ്​ചയാണ്​ എങ്ങനെയാവണം ഇത്​ നടപ്പാക്കേണ്ടതെന്ന്​ സംബന്ധിച്ച ധാരണയുണ്ടായത്​.  ഫൈവ്​ ജി നടപ്പാക്കുന്ന ലോകത്തെ ആദ്യത്തെ രാജ്യങ്ങളിൽ ഒന്നാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന്​ ടിആർഎ ഡയറക്​ടർ ജനറൽ ഹമദ്​ അൽ മൻസൂരി പറഞ്ഞു. 

യു.എ.ഇലെ മൊ​െബെൽ സേവദാതാക്കൾ മൂന്ന്​ വർഷമായി ഫൈവ്​ ജി നടപ്പാക്കാനുള്ള ശ്രമത്തിലാണ്​. എന്നാൽ നിലവാരമുള്ള നെറ്റ്​വർക്ക്​ ഉപകരണങ്ങളുടെയും ഹാൻഡ്​സെറ്റുകളുടെയും അഭാവം മൂലം പ്രവർത്തനം പ്രതിസന്ധിയിലായിരുന്നു. ഡു, ഇത്തിസലാത്ത്​ എന്നിവ നോക്കിയയുടേയും ഹുവാവെയുടേയും നെറ്റ്​ വർക്കുകളിൽ നിരവധി പരീക്ഷണങ്ങളും നടത്തിയിരുന്നു. വിദൂരത്തിരുന്ന്​ റൊബോർട്ടുകളെ ഉപയോഗിച്ച്​ ശസ്​ത്രക്രീയ നടത്താൻ വ​രെ അഞ്ചാം തലമുറ മൊബൈൽ ഫോൺ സാ​​േങ്കതിക വിദ്യകൊണ്ട്​ കഴിയും. 

അതിനിടെ വാണിജ്യേതര ഫൈവ്​ ജി സർവീസ്​ വിജയകരമായി പരീക്ഷിച്ചതായി ഇത്തിസലാത്ത്​ ഞായറാഴ്​ച പ്രഖ്യാപിച്ചു. അബൂദബിയിലും ദുബൈയിലും ചിലയിടങ്ങളിൽ സ്​ഥാപിച്ച ഉപകരണങ്ങൾ വഴിയാണ്​ പരീക്ഷണം നടത്തിയത്​. ഫൈവ്​ ജി അധിഷ്​ഠിതമായ ഡ്രോൺ ആയിരുന്നു ഇതിൽ പ്രധാന പങ്ക്​ വഹിച്ചത്​. ഫോർ കെ സ്​ട്രീമിങ്​ സാധ്യമാകുന്ന 360 ഡിഗ്രി വിർച്വൽ റിയാലിറ്ററി കാമറ ഇതിൽ ഘടിപ്പിച്ചിരുന്നു. അഞ്ച്​ ജിബിപിഎസ്​ ഡൗൺലിങ്ക്​ വേഗവും രണ്ട്​ ജിബിപിഎസ്​ അപ്​ലിങ്ക്​ വേഗവും കൈവരിക്കാനായതായി ഇത്തിസലാത്ത്​ ചീഫ്​ സി.ഇ.ഒ സാലിഹ്​ അൽ അബ്​ദൂലി പറഞ്ഞു. അടുത്ത വർഷത്തോടെ പ്രമുഖ നഗരങ്ങളിൽ ഫൈവ്​ ജി സേവനം ലഭ്യമാക്കാനാണ്​ ഇത്തിസലാത്ത്​ ഉദ്ദേശിക്കുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf news5Gmalayalam news
News Summary - 5G-uae-gulf news
Next Story