Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right59 കമ്പനികൾ ഉച്ചവിശ്രമ...

59 കമ്പനികൾ ഉച്ചവിശ്രമ നിയമം ലംഘിച്ചു 50,000 ദി​ർ​ഹം പി​ഴ ഒ​ടു​ക്കേ​ണ്ടി വ​രും

text_fields
bookmark_border
59 കമ്പനികൾ ഉച്ചവിശ്രമ നിയമം ലംഘിച്ചു 50,000 ദി​ർ​ഹം പി​ഴ ഒ​ടു​ക്കേ​ണ്ടി വ​രും
cancel
camera_alt

Representational lmage 

ദു​ബൈ: ക​ടു​ത്ത വേ​ന​ലി​ൽ പു​റം തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ആ​ശ്വാ​സം പ​ക​രു​ന്ന ഉ​ച്ച​വി​ശ്ര​മ നി​യ​മം പാ​ലി​ക്കു​ന്ന​തി​ൽ 59 ക​മ്പ​നി​ക​ൾ വീ​ഴ്ച​വ​രു​ത്തി​യ​താ​യി ക​ണ്ടെ​ത്തി. മാ​ന​വ വി​ഭ​വ​ശേ​ഷി, എ​മി​റ​​റ്റൈ​സേ​ഷ​ൻ വ​കു​പ്പ്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ നി​യ​മ ലം​ഘ​നം ക​ണ്ടെ​ത്തി​യ​ത്. നി​യ​മ​ലം​ഘ​നം രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള 130 ഓ​ളം തൊ​ഴി​ലാ​ളി​ക​ളെ ബാ​ധി​ച്ചു. നി​യ​മം ലം​ഘി​ച്ച സ്ഥാ​പ​ന​ങ്ങ​ൾ ഒ​രു തൊ​ഴി​ലാ​ളി​ക്ക്​ 5,000 ദി​ർ​ഹം​വെ​ച്ച്​ പ​ര​മാ​വ​ധി 50,000 ദി​ർ​ഹം പി​ഴ ന​ൽ​കേ​ണ്ടി വ​രും. നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്താ​ൻ ജൂ​ൺ 15 മു​ത​ൽ ആ​ഗ​സ്റ്റ്​ 17 വ​രെ 67,000 പ​രി​ശോ​ധ​ന​ക​ളാ​ണ്​ ​തൊ​ഴി​ൽ മ​ന്ത്രാ​ല​യം ന​ട​ത്തി​യ​ത്. ​


തൊ​ഴി​ൽ ഉ​ട​മ​ക​ൾ​ക്ക്​ നി​യ​മം സം​ബ​ന്ധി​ച്ച മാ​ർ​ഗ നി​ർ​ദേ​ശം ന​ൽ​കു​ന്ന​തി​നാ​യി 28,000 സ​ന്ദ​ർ​ശ​ന​ങ്ങ​ളും മ​ന്ത്രാ​ല​യം ന​ട​ത്തി​യി​ട്ടു​ണ്ട്. ജൂ​ൺ 15 മു​ത​ൽ സെ​പ്​​റ്റം​ബ​ർ 15 വ​രെ മൂ​ന്നു മാ​സ​ത്തേ​ക്കാ​ണ്​ യു.​എ.​ഇ​യി​ൽ ഉ​ച്ച​വി​ശ്ര​മ നി​യ​മം പ്രാ​ബ​ല്യ​ത്തി​ലു​ള്ള​ത്. ഈ ​കാ​ല​യ​ള​വി​ൽ ഉ​ച്ച​ക്ക്​ 12.30 മു​ത​ൽ വൈ​കീ​ട്ട്​ മൂ​ന്നു​വ​രെ വെ​യി​ല​ത്തു പ​ണി​യെ​ടു​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ വി​ശ്ര​മം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ്​ നി​ർ​ദേ​ശം.

നി​യ​മ​ലം​ഘ​നം ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ 600690000 എ​ന്ന ന​മ്പ​റി​ൽ അ​റി​യി​ക്ക​ണ​മെ​ന്ന്​ പൊ​തു​ജ​ന​ങ്ങ​ളോ​ട്​ മ​ന്ത്രാ​ല​യം അ​ഭ്യ​ർ​ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dubai, Fine, midday break rule, rule ,UAE Government
Next Story