Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right573 ആഡംബര ഭവനങ്ങൾ, 16...

573 ആഡംബര ഭവനങ്ങൾ, 16 ചെറുകിട ഔട്ട്​ലറ്റുകൾ; ടൂറിസത്തിന്​ കരുത്തേകി ഖോർഫക്കാൻ റിസോർട്ട്​ തുറന്നു

text_fields
bookmark_border
573 ആഡംബര ഭവനങ്ങൾ, 16 ചെറുകിട ഔട്ട്​ലറ്റുകൾ;   ടൂറിസത്തിന്​ കരുത്തേകി ഖോർഫക്കാൻ റിസോർട്ട്​ തുറന്നു
cancel
camera_alt

ഖോർഫക്കാൻ റിസോർട്ട്​ ശൈഖ്​ ഡോ. സുൽത്താൻ ബിൻ മുഹമ്മദ്​ അൽ ഖാസിമി ഉദ്​ഘാടനം ചെയ്യുന്നു

ഷാർജ: എമിറേറ്റിലെ വിനോദ സഞ്ചാര മേഖലക്ക്​ കരുത്തുപകരാനായി ആസൂത്രണം ചെയ്ത ഖോർഫക്കാൻ റിസോർട്ട്​ തുറന്നു. വ്യാഴാഴ്ച യു.എ.ഇ ​സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായി ശൈഖ്​ ഡോ. സുൽത്താൻ ബിൻ മുഹമ്മദ്​ അൽ ഖാസിമി റിസോർട്ടിന്‍റെ ഉദ്​ഘാടനം നിർവഹിച്ചു.

ഖോർഫക്കാൻ തീരത്തോട്​ ചേർന്ന്​ 70 കോടി ദിർഹം ചെലവിലാണ്​ റിസോർട്ടിന്‍റെ നിർമാണം. ഒന്നു മുതൽ നാലുവരെ ബഡ്​​റൂമുകളോട്​ കൂടിയ 573 ആഡംബര വീടുകളും 16 ചെറുകിട ഔട്ട്​ലറ്റുകളും ഉൾപ്പെടുന്നതാണ്​ പദ്ധതി.

വീടുകൾക്കും ഷോപ്പുകൾക്കും സമീപത്തായി ഒരു ലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ ഹരിത ഇടങ്ങൾ, ഔട്ട്​ഡോർ നീന്തൽകുളങ്ങൾ, സ്വകാര്യ ബീച്ച്​ എന്നിവയും ഒരുക്കിയിട്ടുണ്ട്​. ഖോർഫക്കാൻ ബീച്ചിനോട്​ ചേർന്ന്​ സ്ഥിതി ചെയ്യുന്ന റിസോർട്ട്​ ആഡംബര താമസ സൗകര്യങ്ങളും വിനോദ സേവനങ്ങളും ചേർന്നുള്ള ഏറ്റവും മനോഹരമായ വിനോദ ആകർഷണങ്ങളിൽ ഒന്നാണ്​. എമിറേറ്റിന്‍റെ വിനോദ സഞ്ചാര മേഖലയിൽ സുസ്ഥിരമായ വളർച്ചക്ക്​ പദ്ധതി കരുത്തു പകരും. ഖോർഫക്കാൻ ആംഫി തിയേറ്റർ, ഖോർഫക്കാൻ വെള്ളച്ചാട്ടം എന്നിവയും ഇതിന്​ സമീപത്തായാണ്​ സ്ഥിതി ചെയ്യുന്നത്​. ഖോർഫക്കാൻ ബീച്ചിന്‍റെ കാഴ്ചകൾ ആസ്വദിക്കാൻ കഴിയുന്ന രീതിയിലാണ്​ റിസോർട്ടിന്‍റെ രൂപകൽപന.

ഷാർജയിലെ ടൂറിസം, റിയൽ എസ്റ്റേറ്റ് മേഖലകളിൽ നിക്ഷേപം ആകർഷിക്കുന്നതിന്‍റെ ഭാഗമായി എല്ലാ രാജ്യക്കാർക്കും സ്വതന്ത്രമായ ഉടമസ്ഥാവകാശവും പദ്ധതി വാഗ്ദാനം ചെയ്യുന്നു. ഷാർജ ഇസ്​ലാമിക്​ ബാങ്കിന്‍റെ റിയൽ എസ്​റ്റേറ്റ്​ വിഭാഗമായ അസാസ്​ റിയൽ എസ്​റ്റേറ്റാണ്​ റിസോർട്ടിന്‍റെ നിർമാതാക്കൾ. ഷാർജയുടെ ഉപ ഭരണാധികാരി ശൈഖ്​ സുൽത്താൻ ബിൻ അഹമ്മദ്​ ബിൻ സുൽത്താൻ അൽ ഖാസിമിയും ഉദ്​ഘാടന ചടങ്ങിൽ സന്നിഹിതനായിരുന്നു. കഴിഞ്ഞ വർഷം 102 ഹോട്ടലകളിലായി 20 ലക്ഷം സന്ദർശകരെയാണ്​ ഷാർജ സ്വാഗതം ചെയ്തത്​. ഇതു വഴി 78 കോടി ദിർഹമിന്‍റെ​ വരുമാനമാണ്​ എമിറേറ്റ്​ നേടിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:resorttourism hubKhorfakkanluxury home
News Summary - 573 luxury homes, 16 small outlets; Khorfakkan resort opens to boost tourism
Next Story