51 വർഷത്തെ പ്രവാസം അവസാനിപ്പിച്ചു; ഗഫൂർ തയ്യിലിന് യാത്രയയപ്പ്
text_fieldsകോട്ടക്കൽ മണ്ഡലം കെ.എം.സി.സിയുടെ ഉപഹാരം നജീബ് കാന്തപുരം എം.എൽ.എ നൽകുന്നു
ദുബൈ: നീണ്ട 51 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ പോകുന്ന ഗഫൂർ തയ്യിലിന് ദുബൈ കെ.എം.സി.സി കോട്ടക്കൽ മണ്ഡലം കമ്മിറ്റിയും മാറാക്കര പഞ്ചായത്ത് കമ്മിറ്റിയും സംയുക്തമായി യാത്രയയപ്പ് നൽകി. ദുബൈ കെ.എം.സി.സി അബുഹൈൽ ഹാളിൽ സംഘടിപ്പിച്ച യാത്രയയപ്പ് പരിപാടിയിൽ നജീബ് കാന്തപുരം എം.എൽ.എ ഗഫൂർ തയ്യിലിന് കോട്ടക്കൽ മണ്ഡലത്തിന്റെ ഉപഹാരം നൽകി. മാറാക്കര പഞ്ചായത്ത് കമ്മിറ്റിയുടെ ഉപഹാരം സംസ്ഥാന വൈസ് പ്രസിഡന്റ് ചെമുക്കൻ യഹുമോൻ ഹാജിയും നൽകി.
പരിപാടിയിൽ മുസ്തഫ കുറ്റിപ്പുറം അധ്യക്ഷതവഹിച്ചു. മലപ്പുറം ജില്ല പ്രസിഡന്റ് സിദ്ധീഖ് കാലൊടി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന വൈസ് പ്രസിഡന്റ് യാഹുമോൻ ഹാജി, മുഹമ്മദ് വള്ളിക്കുന്ന്, മുജീബ് കോട്ടക്കൽ, സക്കീർ പാലത്തിങ്ങൾ, ഫക്രുദീൻ മാറാക്കര, ചാക്കോ ഊളകാടൻ മണ്ഡലം ഭാരവാഹികളായ അബൂബക്കർ തലകാപ്പ്, റഷീദ് വളാഞ്ചേരി, ശരീഫ് പി.വി കരേക്കാട്, സലാം ഇരിമ്പിളിയം, ശരീഫ് എടയൂർ, മുഹമ്മദലി യൂണിഖ് വേൾഡ്, ബാപ്പു ചേലകുത്ത്, വനിത വിങ് ഭാരവാഹികളായ മുബഷിറ മുസ്തഫ, വി.പി ലുലു തുടങ്ങിയവരും ആശംസകൾ നേർന്നു.
അഷ്റഫ് ബാബു കാലൊടി സ്വാഗതവും അസീസ് വേളേരി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

