5035 വിദ്യാർഥികൾ ഒരേസമയം 35 പരീക്ഷണങ്ങൾ നടത്തി; പേസ് ഗ്രൂപ്പിന് വീണ്ടും ഗിന്നസ് റെക്കോഡ്
text_fieldsപേസ് ഗ്രൂപ്പിനുള്ള പുതിയ ഗിന്നസ് വേൾഡ് റെക്കോഡ് സമ്മാനിക്കുന്നു
ഷാര്‍ജ: പുതിയ ഗിന്നസ് വേൾഡ് റെക്കോഡ് നേട്ടവുമായി യു.എ.ഇയിലെ പേസ് ഗ്രൂപ്. ഒരേ സമയം 25 രാജ്യങ്ങളിൽ നിന്നുള്ള 5035 വിദ്യാർഥികളെ അണിനിരത്തി സംഘടിപ്പിച്ച 35 ശാസ്ത്രീയ പരീക്ഷണങ്ങൾക്കാണ് അംഗീകാരം. പേസ് ഗ്രൂപ്പിന്റെ ഒമ്പതാമത്തെ ഗിന്നസ് റെക്കോഡ് നേട്ടമാണിത്.
പേസ് ഗ്രൂപ്പിന് കീഴിലുള്ള ഇന്ത്യ ഇന്റര്‍നാഷനല്‍ സ്കൂൾ മൈതാനിയില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു ഗിന്നസ് പരീക്ഷണങ്ങൾ അരങ്ങേറിയത്. വാക്കിങ് വാട്ടർ, എലിഫന്റ് ടൂത്ത്പേസ്റ്റ്, അഗ്നിപർവതം, ലാവ ലാമ്പ്, ബലൂൺ ഇൻഫ്ലേറ്റിങ്, ഫിസി ഫൺ, ഡെൻസിറ്റി പരീക്ഷണം, മിൽക്ക് ഫയർവർക്സ്, സർഫേസ് ടെൻഷൻ ആക്ടിവിറ്റികൾ, ഇൻവിസിബിൾ ഇങ്ക്, പി.എച്ച് ഇൻഡിക്കേറ്ററുകൾ, റെഡോക്സ് റിയാക്ഷനുകൾ, ട്രാവലിങ് വാട്ടർ, ക്രോമാറ്റോഗ്രഫി, ഓട്ടോമാറ്റിക് വാട്ടർ ഫൗണ്ടൻ, അയോഡിൻ-സ്റ്റാർച്ച് ക്ലോക്ക് റിയാക്ഷൻ, വാട്ടർ ബബിൾസ്, ഡെൻസിറ്റി റെയിൻബോസ് തുടങ്ങിയ പരീക്ഷണങ്ങളാണ് ഒരേസമയം നടന്നത്.
വൈസ് പ്രിൻസിപ്പൽ ഷിഫാന മുഇസ്, അസി. ഡയറക്ടർ സഫാ അസാദ് എന്നിവർ നേതൃത്വം നൽകി. പെയ്സ് ഗ്രൂപ് ഡയറക്ടർമാരായ ആസിഫ് മുഹമ്മദ്, ലതീഫ് ഇബ്രാഹിം, ഷാഫി ഇബ്രാഹിം, അബ്ദുല്ല ഇബ്രാഹിം, അമീൻ ഇബ്രാഹിം, സൽമാൻ ഇബ്രാഹിം, സുബൈർ ഇബ്രാഹിം, ബിലാൽ ഇബ്രാഹിം, ആദിൽ ഇബ്രാഹിം എന്നിവരും ചടങ്ങിന് സാക്ഷികളായി. യു.എ.ഇയുടെ 54ാം ദേശീയദിനം, സുസ്ഥിരതാ ലക്ഷ്യങ്ങൾ, 2026 കുടുംബ വർഷം എന്നിവയോടനുബന്ധിച്ച് പേസ് ഗ്രൂപ്പിന്റെ സില്‍വിയോറ എന്ന് പേരിട്ട രജതജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായാണ് ഗിന്നസ് റെക്കോഡ് പ്രകടനം സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

