Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഉബൈദ്​ അൽ മസ്​റൂയിയുടെ...

ഉബൈദ്​ അൽ മസ്​റൂയിയുടെ ഫാമിൽ 5000ത്തോളം കള്ളിമുൾചെടികൾ

text_fields
bookmark_border
Cactus plants
cancel
camera_alt

ഉബൈ​ദ്​ അ​ൽ മ​സ്​​റൂ​യി​യു​ടെ ഫാ​മി​ൽ വ​ള​രു​ന്ന ക​ള്ളി​മു​ൾ​ചെ​ടി​ക​ൾ

ദു​ബൈ: ലോ​ക​ത്തി​ന്‍റെ ഏ​ത്​ ഭാ​ഗ​ത്ത്​ പോ​യി തി​രി​ച്ചെ​ത്തി​യാ​ലും യു.​എ.​ഇ പൗ​ര​ൻ ഉബൈ​ദ്​ റാ​ശി​ദ്​ അ​ൽ മ​സ്​​റൂ​യി​യു​ടെ കൈ​യി​ൽ ഒ​രു ക​ള്ളി​മു​ൾ​ചെ​ടി​യെ​ങ്കി​ലു​മു​ണ്ടാ​വും. ഈ ​ചെ​ടി​യോ​ടു​ള്ള സ്​​നേ​ഹം ആ​വേ​ശ​മാ​യി മാ​റി​യ​തോ​ടെ മ​സ്​​റൂ​യി​യു​ടെ ഫാ​മി​ൽ വ​ള​ർ​ന്ന്​ പ​ന്ത​ലി​ക്കു​ന്ന​ത്​ 5000ത്തോ​ളം ക​ള്ളി​മു​ൾ​ചെ​ടി​ക​ളാ​ണ്. 1000ത്തോ​ളം വി​വി​ധ വ​ർ​ഗ​ങ്ങ​ളി​ൽ​പെ​ട്ട ചെ​ടി​ക​ളും ഇ​വി​ടെ കാ​ണാം.

15 വ​ർ​ഷ​മാ​യി മ​സ്​​റൂ​യി​യു​ടെ ക​ള്ളി​മു​ൾ​ചെ​ടി പ്ര​ണ​യം തു​ട​ങ്ങി​യി​ട്ട്. ഗ​ൾ​ഫി​ൽ മ​റ്റൊ​രാ​ൾ​ക്കും ഇ​ത്ത​ര​മൊ​രു ഫാം ​ഉ​ണ്ടാ​യി​രി​ക്കി​ല്ലെ​ന്ന്​ അ​ദ്ദേ​ഹം പ​റ​യു​ന്നു. ഫാം ​എ​ന്ന​തി​ലു​പ​രി ഗ​വേ​ഷ​ണ കേ​ന്ദ്ര​മാ​യി കൂ​ടി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ പ​റ്റു​ന്ന ഇ​ട​മാ​ണി​ത്. ഇ​വി​ടെ​യു​ള്ള 90 ശ​ത​മാ​നം ചെ​ടി​ക​ളും മാ​ർ​ക്ക​റ്റി​ൽ വാ​ങ്ങാ​ൻ കി​ട്ടി​ല്ല. റാ​സ​ൽ​ഖൈ​മ​യി​ലു​ള്ള ഈ ​ഫാം സ​ന്ദ​ർ​ശ​ക​ർ​ക്കും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മാ​യി തു​റ​ന്നു​കൊ​ടു​ത്തി​രി​ക്കു​ന്നു.

ക​ള്ളി​മു​ൾ​ചെ​ടി​യെ ഇ​ഷ്ട​പ്പെ​ടു​ന്ന ആ​ർ​ക്കും ഇ​വി​ടെ സ​ന്ദ​ർ​ശി​ക്കാം. ത​ന്‍റെ ഫാം ​സം​യോ​ജി​ത പ്ര​കൃ​തി സം​ര​ക്ഷ​ണ കേ​ന്ദ്ര​വും ദേ​ശീ​യ മെ​ഡി​ക്ക​ൽ, ഗ​വേ​ഷ​ണ കേ​ന്ദ്ര​വു​മാ​ക്ക​ണ​മെ​ന്നാ​ണ്​ ആ​ഗ്ര​ഹം. ലോ​ക​ത്ത്​ 2000ത്തോ​ളം വ്യ​ത്യ​സ്ത ക​ള്ളി​മു​ൾ​ചെ​ടി​ക​ളു​ണ്ട്. ചി​ല​ത്​ വ​ള​രെ ഉ​യ​ര​മു​ള്ള​തും വി​ല​ത്​ വ​ള​രെ ചെ​റു​തു​മാ​ണ്. ബാ​ൾ പോ​ലെ ഉ​രു​ണ്ട​വ​യു​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cactus plants
News Summary - 5000 Cactus plants in the farm of Obaid Al Masroui
Next Story