Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right50 വി​ക്ക​റ്റും 500...

50 വി​ക്ക​റ്റും 500 റ​ൺ​സും; അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ലെ മ​ല​യാ​ളി സാ​ന്നി​ധ്യ​മാ​യി ബാ​സി​ൽ

text_fields
bookmark_border
50 വി​ക്ക​റ്റും 500 റ​ൺ​സും; അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ലെ മ​ല​യാ​ളി സാ​ന്നി​ധ്യ​മാ​യി ബാ​സി​ൽ
cancel
camera_alt

ബാ​സി​ൽ ഹ​മീ​ദ്

ദു​ബൈ: റി​സ്​​വാ​ൻ റ​ഊ​ഫി​നു​ പു​റ​മെ അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ മ​ല​യാ​ളി റെ​ക്കോ​ഡു​മാ​യി യു.​എ.​ഇ താ​രം ബാ​സി​ൽ ഹ​മീ​ദ്​. ക​ഴി​ഞ്ഞ ദി​വ​സം എ.​സി.​സി മെ​​ൻ​​സ്​ പ്രീ​​മി​​യ​​ർ ക​​പ്പി​​ലെ മി​ക​ച്ച പ്ര​ക​ട​ന​ത്തോ​ടെ അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ 50 വി​ക്ക​റ്റും 500 റ​ൺ​സും നേ​ടു​ന്ന ആ​ദ്യ മ​ല​യാ​ളി താ​ര​മാ​യി കോ​ഴി​ക്കോ​ട്ടു​കാ​ര​ൻ ബാ​സി​ൽ ഹ​മീ​ദ്. യു.​എ.​ഇ ടീ​മി​ലെ ഓ​ൾ​റൗ​ണ്ട​റാ​യ ബാ​സി​ൽ മ​ധ്യ​നി​ര ബാ​റ്റ​റും വ​ലം​കൈ​യ​ൻ ഓ​ഫ്​​ബ്രേ​ക്ക്​ ബൗ​ള​റു​മാ​ണ്. 30 ഏ​ക​ദി​ന​ത്തി​ലും 27 ട്വ​ന്‍റി20​യി​ലും യു.​എ.​ഇ​ക്കാ​യി ക​ള​ത്തി​ലി​റ​ങ്ങി.

ഏ​ക​ദി​ന​ത്തി​ൽ 618 റ​ൺ​സും 35 വി​ക്ക​റ്റും സ്വ​ന്ത​മാ​ക്കി​യ ബാ​സി​ൽ ട്വ​ന്‍റി20​യി​ൽ 288 റ​ൺ​സും 15 വി​ക്ക​റ്റു​മെ​ടു​ത്തി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം എ.​സി.​സി ക​പ്പി​ൽ ഒ​മാ​നെ തോ​ൽ​പി​ച്ച്​ ഫൈ​ന​ലി​ലെ​ത്തി​യ യു.​എ.​ഇ​യു​ടെ നെ​ടും​തൂ​ണാ​യ​ത്​ ബാ​സി​ലാ​യി​രു​ന്നു. 34 റ​​ൺ​​സെ​​ടു​​ക്കു​​ക​​യും 20 റ​​ൺ​​സി​​ന്​ ര​​ണ്ടു​ വി​​ക്ക​​റ്റ്​ വീ​​ഴ്ത്തു​​ക​​യും ചെ​​യ്ത ബാ​​സി​​ലാ​യി​രു​ന്നു​ മാ​​ൻ ഓ​​ഫ്​ ദ ​​മാ​​ച്ച്. 2019 മു​ത​ൽ യു.​എ.​ഇ ദേ​ശീ​യ ടീ​മി​ന്‍റെ ഭാ​ഗ​മാ​ണ്. അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ സെ​ഞ്ച്വ​റി​യു​ള്ള ഏ​ക മ​ല​യാ​ളി താ​രം യു.​എ.​ഇ​യു​ടെ റി​സ്​​വാ​ൻ റ​ഊ​ഫാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayaliinternational cricketBasill
Next Story