Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപെ​ട്രോ​ളി​ന് 52...

പെ​ട്രോ​ളി​ന് 52 ഫി​ൽ​സും ഡീ​സ​ലി​ന് 45 ഫി​ൽ​സും കു​റ​ഞ്ഞു

text_fields
bookmark_border
petrol pump
cancel

ദു​ബൈ: പു​തു​വ​ർ​ഷം പി​റ​ക്കാ​നി​രി​ക്കെ യു.​എ.​ഇ​യി​ലെ ജ​ന​ങ്ങ​ൾ​ക്ക്​ സ​ന്തോ​ഷ വാ​ർ​ത്ത. ജ​നു​വ​രി മാ​സ​ത്തെ പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ ക​ഴി​ഞ്ഞ മാ​സ​ത്തേ​തി​നെ​ക്കാ​ൾ വ​ലി​യ കു​റ​വാ​ണ്​ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. പെ​ട്രോ​ളി​ന്​ ലി​റ്റ​റി​ന്​ 52 ഫി​ൽ​സും ഡീ​സ​ലി​ന്​ 45 ഫി​ൽ​സും കു​റ​വു രേ​ഖ​പ്പെ​ടു​ത്തി. പെ​ട്രോ​ൾ സൂ​പ്പ​ർ 98 ലി​റ്റ​റി​ന് 2.78 ദി​ർ​ഹ​മാ​ണ് പു​തി​യ നി​ര​ക്ക്​. ഡി​സം​ബ​റി​ൽ 3.30 ദി​ർ​ഹ​മാ​യി​രു​ന്നു. ഡി​സം​ബ​റി​ൽ 3.18 ദി​ർ​ഹ​മാ​യി​രു​ന്ന സ്‌​പെ​ഷ​ൽ 95 പെ​ട്രോ​ൾ ലി​റ്റ​റി​ന് 2.67 ദി​ർ​ഹ​മാ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ മാ​സം ലി​റ്റ​റി​ന് 3.11 ദി​ർ​ഹം ആ​യി​രു​ന്ന ഇ-​പ്ല​സ് 91 പെ​ട്രോ​ൾ ലി​റ്റ​റി​ന് 2.59 ആ​യി കു​റ​ഞ്ഞു.

ഡീ​സ​ലി​നും ന​ല്ല കു​റ​വാ​ണ്​ ഈ ​മാ​സം രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഡി​സം​ബ​റി​ൽ 3.74 ദി​ർ​ഹ​മാ​യി​രു​ന്ന ഡീ​സ​ൽ ലി​റ്റ​റി​ന് 3.29 ദി​ർ​ഹ​മാ​ണ്​ ജ​നു​വ​രി​യി​ലെ നി​ര​ക്ക്. ഈ ​വ​ർ​ഷം ഏ​പ്രി​ൽ മു​ത​ലാ​ണ് ഇ​ന്ധ​ന നി​ര​ക്ക്​ മൂ​ന്ന്​ ഫി​ൽ​സ്​ ക​ട​ന്ന​ത്. ക​ഴി​ഞ്ഞ മാ​സം ര​ണ്ടു ഫി​ൽ​സി​ന്‍റെ നേ​രി​യ കു​റ​വ്​ മാ​ത്ര​മാ​ണ്​ ഇ​ന്ധ​ന വി​ല​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. നി​ര​ക്ക്​ വ​ർ​ധ​ന​യു​ണ്ടാ​കാ​ത്ത​തി​ൽ ആ​ശ്വാ​സ​ത്തി​ലാ​ണ് പ്ര​വാ​സി​ക​ള​ട​ക്ക​മു​ള്ള രാ​ജ്യ​നി​വാ​സി​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petroldieselprize
News Summary - 50 fils for petrol and a 45 fils reduction for diesel
Next Story