Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകുത്തിവെപ്പിന്...

കുത്തിവെപ്പിന് തിരക്കൊഴിവാക്കാൻ ഷാർജയിൽ 50 കേന്ദ്രങ്ങൾ

text_fields
bookmark_border
കുത്തിവെപ്പിന് തിരക്കൊഴിവാക്കാൻ ഷാർജയിൽ 50 കേന്ദ്രങ്ങൾ
cancel
camera_alt

കോ​വി​ഡ് കു​ത്തി​വെ​പ്പ്​ കേ​ന്ദ്ര​മാ​യി സ​ജ്ജീ​ക​രി​ച്ച ഷാ​ർ​ജ എ​ക്സ്പോ സെൻറ​ർ

ഷാ​ര്‍ജ: അ​വ​ധി​യി​ല്ലാ​തെ വി​വി​ധ ആ​ഘോ​ഷ​ങ്ങ​ള്‍ ന​ട​ക്കു​ന്ന ഷാ​ര്‍ജ അ​ല്‍ താ​വൂ​നി​ലെ വേ​ള്‍ഡ് എ​ക്സ്പോ സെൻറ​റി​ന് പു​തി​യ ദൗ​ത്യം. കോ​വി​ഡ് കു​ത്തി​വെ​പ്പി​ന്​ 50ല​ധി​കം സ്​​റ്റേ​ഷ​നു​ക​ളാ​ണ് ഇ​വി​ടെ പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. പ്ര​തി​രോ​ധ കു​ത്തി​വെ​പ്പി​നു​ള്ള എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ല​ഘൂ​ക​രി​ക്കാ​നും അ​വ സു​ഗ​മ​മാ​ക്കാ​നും ചു​മ​ത​ല​യു​ള്ള​വ​ര്‍ പ്ര​വ​ര്‍ത്തി​ക്കു​ന്നു​ണ്ടെ​ന്നും ആ​രോ​ഗ്യ സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​ലെ ആ​രോ​ഗ്യ പ്രോ​ഗ്രാം വി​ഭാ​ഗം മേ​ധാ​വി ഹൈ​ഫ ഹ​മ​ദ് ഫാ​രി​സ് പ​റ​ഞ്ഞു. പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ന​ട​ത്താ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ക്ക് സു​ഖ​മാ​യി കേ​ന്ദ്ര​ത്തി​െ​ല​ത്താ​ൻ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

കു​ത്തി​വെ​െ​പ്പ​ടു​ക്കാ​നു​ള്ള യ​ഥാ​ർ​ഥ പ്ര​ക്രി​യ​ക്ക്​ ഏ​ക​ദേ​ശം അ​ഞ്ച് മി​നി​റ്റ് മാ​ത്ര​മേ എ​ടു​ക്കൂ. കേ​ന്ദ്ര​ത്തി​ല്‍ എ​ത്തി​ക്ക​ഴി​ഞ്ഞാ​ല്‍ ബ​ന്ധ​പ്പെ​ട്ട ടീം ​അ​വ​രെ സ്വീ​ക​രി​ക്കും. തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് എ​മി​റേ​റ്റി​ല്‍ 27ഓ​ളം കേ​ന്ദ്ര​ങ്ങ​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ന്നും ആ​ളു​ക​ള്‍ക്ക് സൗ​ജ​ന്യ​മാ​യി കു​ത്തി​വെ​പ്പ്​ ല​ഭി​ക്കു​മെ​ന്നും അ​വ​ര്‍ അ​റി​യി​ച്ചു. പ്രാ​യ​മാ​യ​വ​രെ​യും തൊ​ഴി​ലാ​ളി​ക​ളെ​യും ക​ണ​ക്കി​ലെ​ടു​ത്ത് എ​മി​റേ​റ്റി​ല്‍ മ​റ്റു 27ഓ​ളം കേ​ന്ദ്ര​ങ്ങ​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ന്നും അ​തി​ലൂ​ടെ ആ​ളു​ക​ള്‍ക്ക് സൗ​ജ​ന്യ​മാ​യി വാ​ക്സി​ന്‍ ല​ഭി​ക്കു​മെ​ന്നും അ​വ​ര്‍ അ​റി​യി​ച്ചു.

മു​തി​ര്‍ന്ന പൗ​ര​ന്മാ​ര്‍ക്ക് വേ​ണ്ടി വീ​ട് സ​ന്ദ​ര്‍ശ​ന​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കും. മു​ഗൈ​ദി​ര്‍, അ​ല്‍ ദൈ​ദി​ലെ അ​ല്‍ ബ​സ്താ​ന്‍, ഖോ​ര്‍ഫ​ക്കാ​നി​ലെ ഹ​യാ​വ, ഷാ​ര്‍ജ സ​ര്‍വ​ക​ലാ​ശാ​ല, ക​ല്‍ബ, പ്രാ​ന്ത​പ്ര​ദേ​ശ​ങ്ങ​ളാ​യ ദി​ബ്ബ അ​ല്‍ ഹി​സ്ന്‍, അ​ല്‍ ബെ​യ്ത് മി​ത്വാ​ഹി​ദ് ഹാ​ള്‍ തു​ട​ങ്ങി 27 ഇ​ട​ങ്ങ​ളി​ലാ​ണ് കു​ത്തി​വെ​പ്പ്​ വി​ത​ര​ണം ന​ട​ക്കു​ന്ന​തെ​ന്ന് ഷാ​ര്‍ജ മെ​ഡി​ക്ക​ല്‍ ഡി​സ്ട്രി​ക്ട് ഡ​യ​റ​ക്ട​ര്‍ മു​ഹ​മ്മ​ദ് അ​ബ്​​ദു​ല്ല അ​ല്‍ സ​റൂ​നി പ​റ​ഞ്ഞു.

കു​ത്തി​വെ​പ്പ്​ സു​ര​ക്ഷി​ത​വും ഫ​ല​പ്ര​ദ​വു​മാ​ണെ​ന്നും പ​ക​ര്‍ച്ച​വ്യാ​ധി​യെ പ്ര​തി​രോ​ധി​ക്കാ​ന്‍ നി​ല​വി​ല്‍ ല​ഭ്യ​മാ​യ ഏ​റ്റ​വും ശ​ക്ത​മാ​യ പ​രി​ഹാ​ര​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ല്ലാ ടാ​ര്‍ഗെ​റ്റ് ഗ്രൂ​പ്പു​ക​ളു​ടെ​യും ആ​രോ​ഗ്യ​വും കു​ടും​ബ​വും സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി വാ​ക്സി​ന്‍ എ​ടു​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

അ​ജ്മാ​നി​ല്‍ പ്രാ​യ​മാ​യ​വ​ർ​ക്ക് വീ​ട്ടി​ലെ​ത്തി കു​ത്തി​വെ​പ്പ്​ ന​ട​ത്തും

അ​ജ്മാ​ൻ: മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കും നി​ശ്ച​യ​ദാ​ർ​ഢ്യ​വി​ഭാ​ഗ​ക്കാ​ർ​ക്കും കു​ത്തി​വെ​പ്പ്​ അ​വ​രു​ടെ വീ​ടു​ക​ളി​ലെ​ത്തി ന​ൽ​കും. സ​മൂ​ഹ​ത്തി​ലെ അ​വ​ശ​ത​യ​നു​ഭ​വി​ക്കു​ന്ന വി​ഭാ​ഗ​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​ണ് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വു​മാ​യി ഏ​കോ​പി​പ്പി​ച്ച് കാ​മ്പ​യി​ൻ ആ​രം​ഭി​ച്ച​തെ​ന്ന് അ​ജ്മാ​ന്‍ സി​റ്റി​സ​ൺ അ​ഫ​യേ​ഴ്‌​സ് ഓ​ഫി​സ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ശൈ​ഖ് അ​ബ്​​ദു​ല്ല ബി​ൻ മ​ജീ​ദ് ബി​ൻ സ​യീ​ദ് അ​ൽ നു​ഐ​മി പ​റ​ഞ്ഞു. വാ​ക്‌​സി​നാ​യി ര​ജി​സ്​​റ്റ​ർ ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ടോ​ൾ ഫ്രീ ​ന​മ്പ​റാ​യ 80070 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു. മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്ക് അ​വ​രു​ടെ വീ​ടു​ക​ളി​ൽ വാ​ക്സി​ൻ ന​ൽ​കാ​മെ​ന്ന് യു.​എ.​ഇ ആ​രോ​ഗ്യ ഉ​ദ്യോ​ഗ​സ്ഥ​ർ ഈ ​ആ​ഴ്ച ആ​ദ്യം പ്ര​ഖ്യാ​പി​ച്ച​തി​ന് അ​നു​സൃ​ത​മാ​യാ​ണ് പു​തി​യ സേ​വ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:High Courtinjectionvaccinecovid
Next Story