Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാർജയിൽ അഞ്ചു...

ഷാർജയിൽ അഞ്ചു വയസ്സുകാരൻ 20ാം നിലയിൽ നിന്ന്​ വീണുമരിച്ചു

text_fields
bookmark_border
ഷാർജയിൽ അഞ്ചു വയസ്സുകാരൻ 20ാം നിലയിൽ നിന്ന്​ വീണുമരിച്ചു
cancel

ഷാ​ർ​ജ: എ​മി​റേ​റ്റി​ലെ ബൂ ​ദാ​നി​ഗ്​ പ്ര​ദേ​ശ​ത്ത്​ റെ​സി​ഡെ​ൻ​ഷ്യ​ൽ കെ​ട്ടി​ട​ത്തി​ന്‍റെ 20ാം നി​ല​യി​ൽ​നി​ന്ന്​ വീ​ണ്​ അ​ഞ്ചു വ​യ​സ്സു​കാ​ര​ൻ മ​രി​ച്ചു. നേ​പ്പാ​ൾ സ്വ​ദേ​ശി​യാ​യ കു​ട്ടി​യാ​ണ്​ മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ഷാ​ർ​ജ പൊ​ലീ​സ്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കു​ടും​ബ​ത്തി​നൊ​പ്പം ക​ഴി​യു​ന്ന കു​ട്ടി ജ​നാ​ല​ക്ക​രി​കി​ൽ ക​സേ​ര​യി​ൽ ക​യ​റി നി​ൽ​ക്ക​വെ​യാ​ണ്​ വീ​ണ​തെ​ന്നാ​ണ്​ സം​ശ​യി​ക്കു​ന്ന​ത്. വൈ​കീ​ട്ട് മൂ​ന്നോ​ടെ​യാ​ണ്​ ഷാ​ർ​ജ പൊ​ലീ​സ്​ ജ​ന​റ​ൽ ക​മാ​ൻ​ഡി​ൽ സം​ഭ​വം റി​പ്പോ​ർ​ട്ട്​ ചെ​യ്ത​ത്.

അ​ൽ ഗ​ർ​ബ്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ​നി​ന്നും ഫോ​റ​ൻ​സി​ക്​ വി​ദ​ഗ്​​ധ​രും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ അ​ട​ക്ക​മു​ള്ള​സം​ഘം ഉ​ട​ൻ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി. കു​ട്ടി സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. മൃ​ത​ദേ​ഹം അ​ൽ ഖാ​സി​മി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച്​ മൃ​ത​ദേ​ഹം മാ​താ​പി​താ​ക്ക​ൾ​ക്ക്​ വി​ട്ടു​കൊ​ടു​ക്കു​മെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു. കു​ട്ടി​ക​ൾ എ​പ്പോ​ഴും ര​ക്ഷി​താ​ക്ക​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രി​ക്ക​ണ​മെ​ന്നും ച​ലി​ക്കു​ന്ന വ​സ്തു​ക്ക​ൾ ഒ​രി​ക്ക​ലും ജ​ന​ലു​ക​ൾ​ക്ക്​ സ​മീ​പം വെ​ക്ക​രു​തെ​ന്നും ബാ​ൽ​ക്ക​ണി​ക​ളി​ലേ​ക്കു​ള്ള അ​വ​രു​ടെ പ്ര​വേ​ശ​നം സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SharjahFalls to Death
News Summary - 5-Year-Old Falls to Death from 20th Floor in Sharjah
Next Story