Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഐ.സി.എ അനുമതി ഇല്ലാതെ എത്തിയ അഞ്ച്​​ മലയാളികൾ അബൂദബി വിമാനത്താവളത്തിൽ കുടുങ്ങി
cancel
Homechevron_rightGulfchevron_rightU.A.Echevron_rightഐ.സി.എ അനുമതി ഇല്ലാതെ...

ഐ.സി.എ അനുമതി ഇല്ലാതെ എത്തിയ അഞ്ച്​​ മലയാളികൾ അബൂദബി വിമാനത്താവളത്തിൽ കുടുങ്ങി

text_fields
bookmark_border

അബൂദബി: ഐ.സി.എ അനുമതിയില്ലാതെ യു.എ.ഇയിലേക്ക്​ എത്തുന്ന കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കെ തലസ്ഥാനത്തെ രാജ്യാന്തര വിമാനത്താവളത്തിൽ ഇത്തിഹാദ് വിമാനത്തിൽ എത്തിയ അഞ്ചു മലയാളികൾ പുറത്തിറങ്ങാനാവാതെ കുടുങ്ങി. ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ഐ.സി.എ) യാത്രാ പെർമിറ്റ് ഇല്ലെന്ന കാരണത്താൽ എമിഗ്രേഷൻ ലഭിക്കാത്തതാണ്​ ഇവർക്ക്​ വിനയായത്​. ഇവരിൽ നാല്​ പേരെ തിങ്കളാഴ്​ച ദുബൈയിൽ നിന്നും നാട്ടിലേക്കുള്ള വിമാനത്തിൽ തിരിച്ചയക്കുമെന്ന്​ അധികൃതർ അറിയിച്ചിട്ടുണ്ട്​. യാത്രാചെലവ്​ ഇത്തിഹാദ്​ വഹിക്കും. അനുമതി ശരിയായതിനെ തുടർന്ന്​ ഒരാ​ളെ അബൂദബിവിമാനത്താവളത്തിൽ നിന്ന്​ പുറത്തിറങ്ങാൻ അനുവദിച്ചു.

ശനിയാഴ്ച പുലർച്ചെ 4.30ന്​ കൊച്ചിയിൽ നിന്നു പുറപ്പെട്ട ഇത്തിഹാദ് വിമാനത്തിലാണ്​ മലയാളികളായ ബാബു, രമേശ് കുന്നംകുളം, മിഥുൻ, സാലിഹ് ചങ്ങരംകുളം, അബൂബക്കർ എന്നിവർ എത്തിയത്​. ഇതിൽ അബൂബക്കറിന്​ മാത്രമാണ്​ പുറത്തിറങ്ങാനായത്​. കറാച്ചിയിൽ നിന്നെത്തിയ യാത്രക്കാരെയും തിരിച്ചയച്ചതായും ഇവർ പറയുന്നു. യു.എ.ഇ റസിഡൻസി വിസയുള്ളവർക്ക് അബുദബി, അൽഐൻ വിമാനത്താവളങ്ങളിൽ ഇറങ്ങാൻ ഐ.സി.എ ട്രാവൽ പെർമിറ്റ് ആവശ്യമില്ലെന്ന അറിയിപ്പിനെ തുടർന്നെത്തിയവരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്.

അനുമതിയും രജിസ്​ട്രേഷനും വേണം

ദുബൈ: റസിഡൻറ്​ വിസക്കാർക്ക്​ യു.എ.ഇയിലേക്ക്​ വരുന്നതിന് ഐ.സി.എ​ അനുമതിയും രജിസ്​ട്രേഷനും നിർബന്ധമാണെന്ന്​ എയർ ഇന്ത്യ എക്​സ്​പ്രസ്​. smartservices.ica.gov.ae വഴി അപേക്ഷിക്കു​േമ്പാൾ ഗ്രീൻ ടിക്​ ലഭിച്ചാൽ അതിനർഥം നിങ്ങൾക്ക്​ അനുമതി ലഭിച്ചു എന്നാണ്​. അതേസമയം, റെഡ്​ അടയാളമാണ്​ ലഭിക്കുന്നതെങ്കിൽ യാത്ര ചെയ്യാൻ കഴിയില്ല. uaeentry.ica.gov.ae വഴി രജിസ്​റ്റർ​ ചെയ്യണമെന്നും എമിറേറ്റ്​സ്​ ഐ.ഡി, പാസ്​പോർട്ട്​ തുടങ്ങിയവ അ​പ്​ലോഡ്​ ചെയ്യണമെന്നും എയർ ഇന്ത്യ അറിയിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abudhabi airportica permission
Next Story