Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമ​റൈ​ൻ ഫെ​സ്റ്റി​വ​ൽ...

മ​റൈ​ൻ ഫെ​സ്റ്റി​വ​ൽ അ​ൽ സി​ല ബീ​ച്ചി​ൽ

text_fields
bookmark_border
4th Al Sila Marine Festival
cancel
camera_alt

അ​ല്‍ സി​ല മ​റൈ​ന്‍ ഫെ​സ്റ്റി​വ​ലി​ൽ പ​​ങ്കെ​ടു​ക്കു​ന്ന പാ​യ​ക്ക​പ്പ​ലു​ക​ൾ (ഫ​യ​ൽ ചി​ത്രം)

അ​ബൂ​ദ​ബി: നാ​ലാ​മ​ത് അ​ല്‍ സി​ല മ​റൈ​ന്‍ ഫെ​സ്റ്റി​വ​ല്‍ അ​ല്‍ദ​ഫ്​​റ റീ​ജ​നി​ല്‍ ഡി​സം​ബ​ര്‍ നാ​ലു​മു​ത​ല്‍ എ​ട്ടു​വ​രെ ന​ട​ക്കും. അ​ബൂ​ദ​ബി ഹെ​റി​റ്റേ​ജ് അ​തോ​റി​റ്റി​യും അ​ബൂ​ദ​ബി മ​റൈ​ന്‍ സ്‌​പോ​ര്‍ട്‌​സ് ക്ല​ബും ചേ​ര്‍ന്നാ​ണ് ഫെ​സ്റ്റി​വ​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

അ​ഞ്ചു​ദി​വ​സം നീ​ളു​ന്ന ഫെ​സ്റ്റി​വ​ലി​ല്‍ 43 അ​ടി നീ​ള​മു​ള്ള പാ​യ്ക്ക​പ്പ​ല്‍ ഓ​ട്ട​മ​ത്സ​രം, ബ​റ​കാ പ​ര​മ്പ​രാ​ഗ​ത സെ​യി​ല്‍ബോ​ട്ട് മ​ത്സ​രം, അ​ല്‍ സി​ല ഷെ​റി ഫി​ഷി​ങ് മ​ത്സ​രം, ഫാ​ല്‍ക​ണ്‍റി ചാ​മ്പ്യ​ന്‍ഷി​പ്, സൈ​ക്കി​ളോ​ട്ട മ​ത്സ​രം, ഓ​ട്ട​മ​ത്സ​രം, ബീ​ച്ച് വോ​ളി​ബാ​ള്‍, ബീ​ച്ച് ഫു​ട്‌​ബാ​ള്‍ തു​ട​ങ്ങി 57 ത​രം മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കും. 40 ല​ക്ഷ​ത്തി​ലേ​റെ ദി​ര്‍ഹ​മാ​ണ് സ​മ്മാ​ന​ത്തു​ക. ഫെ​സ്റ്റി​വ​ലി​ന്‍റെ ഭാ​ഗ​മാ​യി ത​ദ്ദേ​ശീ​യ ഉ​ല്‍പ​ന്ന​ങ്ങ​ളു​ടെ​യും പൈ​തൃ​ക ഉ​ല്‍പ​ന്ന​ങ്ങ​ളു​ടെ​യും പ​ര​മ്പ​രാ​ഗ​ത ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ളു​ടെ​യും സ്റ്റാ​ളു​ക​ളും ഉ​ണ്ടാ​വു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News4th Al Sila Marine FestivalAldafra region
News Summary - 4th Al Sila Marine Festival
Next Story