റാസല്‍ഖൈമയില്‍ 491 ഇരുചക്ര വാഹനങ്ങള്‍ പിടിച്ചെടുത്തു
text_fieldsഅനധികൃതമായി നിരത്തിലിറക്കിയതിനെത്തുടര്ന്ന് റാക് പൊലീസ് പിടിച്ചെടുത്ത ഇരുചക്ര വാഹനങ്ങള്‍
റാസല്‍ഖൈമ: ഗതാഗത സുരക്ഷ മുന്‍നിര്‍ത്തി നടക്കുന്ന പ്രചാരണ-പരിശോധനകള്‍ക്കിടെ നിയമം ലംഘിച്ച് നിരത്തിലിറക്കിയ 491 ഇരുചക്ര വാഹനങ്ങള്‍ പിടിച്ചെടുത്തതായി റാക് പൊലീസ്. ഏപ്രില്‍ 22 മുതല്‍ മേയ് ഒന്നു വരെ റാക് ട്രാഫിക് ആൻഡ് പട്രോള്‍ വകുപ്പ് ട്രാഫിക് ഇന്‍വെസ്റ്റിഗേഷന്‍സ് ആൻഡ് കണ്ട്രോള് വിഭാഗം നടത്തിയ പ്രചാരണത്തിലാണ് സൈക്കിളുകളും ഇലക്ട്രിക് സ്കൂട്ടറുകളും ഉള്‍പ്പെടെ ലൈസന്‍സില്ലാതെ നിരത്തിലിറക്കിയ 491 ഇരുചക്ര വാഹനങ്ങള്‍ പിടിച്ചെടുത്തതെന്ന് അധികൃതര്‍ പറഞ്ഞു.
ഗതാഗത നിയമങ്ങളും ചട്ടങ്ങളും പാലിക്കേണ്ടത് സമൂഹ സുരക്ഷക്ക് അനിവാര്യമാണ്. ജീവഹാനിക്കുവരെ ഇടവരുത്തുന്നതാണ് അംഗീകൃതമല്ലാത്ത ഇരുചക്രവാഹനങ്ങളുടെ ഉപയോഗം. നിശ്ചിത സ്ഥലങ്ങള്‍ക്ക് പുറത്ത് ഒരു തരത്തിലുമുള്ള ബൈക്കുകള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് കുട്ടികളെ രക്ഷിതാക്കള്‍ വിലക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

